ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ 13-ാം റൗ​ണ്ട് മ​ത്സ​രം സ​മ​നി​ല​യി​ല്‍
Wednesday, December 11, 2024 9:58 PM IST
സിം​ഗ​പ്പു​ർ: ലോ​ക ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ 13-ാം റൗ​ണ്ട് മ​ത്സ​രം സ​മ​നി​ല​യി​ല്‍. ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്‌​മാ​സ്റ്റ​ർ ഡി. ​ഗു​കേ​ഷും ചൈ​ന​യു​ടെ ഡി​ങ് ലി​റ​നും ത​മ്മി​ലാ​ണ് മ​ത്സ​രം. അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ണ്ട മ​ത്സ​രം സ​മ​നി​ല ആ​യ​തോ​ടെ, 6.5 വീ​തം പോ​യി​ന്‍റു​മാ​യി ഇ​രു​വ​രും ഒ​പ്പ​ത്തി​നൊ​പ്പ​മാ​ണു​ള്ള​ത്.

അ​തി​നാ​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന അ​വ​സാ​ന റൗ​ണ്ടി​ല്‍ ച​തു​രം​ഗ ക​ള​ങ്ങ​ളി​ല്‍ തീ ​പാ​റു​മെ​ന്ന് ഉ​റ​പ്പാ​യി.12-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ ഗു​കേ​ഷി​നെ ഡി​ങ് ലി​റ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പി​ന്നി​ലാ​യി​രു​ന്ന ലി​റ​ൻ പോ​യി​ന്‍റി​ൽ‌ ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി​യ​ത് (6-6).

ഞാ​യ​റാ​ഴ്‌​ച ന​ട​ന്ന 11-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ ഡി​ങ് ലി​റ​നെ​തി​രേ നി​ർ​ണാ​യ​ക ജ​യം ഗു​കേ​ഷ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഒ​ന്നാം പോ​രാ​ട്ടം ഡി​ങ് ലി​റ​ൻ ജ​യി​ച്ച​പ്പോ​ള്‍ മൂ​ന്നാം പോ​രി​ല്‍ ജ​യം പി​ടി​ച്ച്‌ ഗു​കേ​ഷ് തി​രി​ച്ച​ടി​ച്ചി​രു​ന്നു.

പ​ത്താം മ​ത്സ​ര​വും സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​തോ​ടെ തു​ട​രെ ഏ​ഴ് പോ​രാ​ട്ട​ങ്ങ​ളാ​ണ് ഒ​പ്പ​ത്തി​നൊ​പ്പ​മാ​യ​ത്.14 പോ​രാ​ട്ട​ങ്ങ​ള്‍ അ​ട​ങ്ങി​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ല്‍ ഇ​നി ഒ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ആ​ദ്യം 7.5 പോ​യി​ന്‍റ് നേ​ടു​ന്ന​യാ​ള്‍ ചാ​ന്പ്യ​നാ​കും.

RELATED NEWS