ക്രി​സ്മ​സ് -പു​തു​വ​ത്സ​ര അ​വ​ധി: മുംബൈ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​യ്ക്ക് സ്പെ​ഷ​ല്‍ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ചു
Wednesday, December 11, 2024 7:35 PM IST
മു​ബൈ: ക്രി​സ്മ​സ് -പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ല​ത്തെ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മുംബൈ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് സ്പെ​ഷ​ല്‍ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. മു​ബൈ എ​ൽ​ടി​ടി​യി​ൽ നി​ന്നു
തി​രു​വ​ന്ത​പു​രം നോ​ർ​ത്തി​ലേ​ക്കാ​ണ് (കൊ​ച്ചു​വേ​ളി) പ്ര​ത്യേ​ക പ്ര​തി​വാ​ര ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ട്ട​യം വ​ഴി​യാ​യി​രി​ക്കും ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക. ഡി​സം​ബ​ര്‍ 19,26, ജ​നു​വ​രി ര​ണ്ട്, ജ​നു​വ​രി ഒ​മ്പ​ത് തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രി​ക്കും മു​ബൈ എ​ൽ​ടി​ടി​യി​ൽ നി​ന്ന് ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ലേ​യ്ക്ക് പു​റ​പ്പെ​ടു​ക.

തി​രി​ച്ച് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് നി​ന്ന് ഡി​സം​ബ​ര്‍ 21,28, ജ​നു​വ​രി നാ​ല്, ജ​നു​വ​രി 11 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.20ന് ​മു​ബൈ എ​ല്‍​ടി​ടി​യി​ലേ​ക്കും ട്രെ​യി​ൻ പു​റ​പ്പെ​ടും.

RELATED NEWS