സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി20: ​വി​ദ​ർ​ഭ​യെ തോ​ൽ​പ്പി​ച്ച് മും​ബൈ സെ​മി​യി​ൽ
Wednesday, December 11, 2024 6:28 PM IST
ആ​ളൂ​ര്‍: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി20​യി​ൽ മും​ബൈ സെ​മി​യി​ൽ. വി​ദ​ർ‌​ഭ​യെ തോ​ൽ​പ്പി​ച്ചാ​ണ് മും​ബൈ സെ​മി​യി​ലെ​ത്തി​യ​ത്. ആ​റ് വി​ക്ക​റ്റി​നാ​ണ് മും​ബൈ വി​ജ​യി​ച്ച​ത്.

വി​ദ​ർ​ഭ ഉ​യ​ർ​ത്തി​യ 222 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മും​ബൈ മ​റി​ക​ട​ന്നു. 45 പ​ന്തി​ല്‍ 84 റ​ണ്‍​സെ​ടു​ത്ത അ​ജി​ന്‍​ക്യ ര​ഹാ​നെ​യു​ടെ മി​ക​വി​ലാ​ണ് മും​ബൈ വി​ജ​യി​ച്ച​ത്. പൃ​ഥ്വി ഷാ (22 ​പ​ന്തി​ല്‍ 49), സൂ​ര്യ​ന്‍​ഷ് ഷെ​ഡ്‌​ജെ (12 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 36), ശി​വം ദു​ബെ (22 പ​ന്തി​ല്‍ 37) എ​ന്നി​വ​രും നി​ര്‍​ണാ​യ​ക പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ദ​ർ​ഭ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 221 റ​ൺ​സ് നേ​ടി​യ​ത്. അ​ഥ​ര്‍​വ തൈ​ഡെ (41 പ​ന്തി​ല്‍ 66), അ​പൂ​ര്‍​വ് വാം​ഖ​ഡെ (33 പ​ന്തി​ല്‍ 51) എ​ന്നി​വു​ര​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് വി​ദ​ര്‍​ഭ​യ്ക്ക് കൂ​റ്റ​ൻ സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.