കാ​ബൂ​ളി​ൽ ചാവേറാക്രമണം: താ​ലി​ബാ​ന്‍റെ അ​ഭ​യാ​ർ​ഥി​കാ​ര്യ മ​ന്ത്രി കൊ​ല്ല​പ്പെ​ട്ടു
Wednesday, December 11, 2024 5:50 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ചാ​വേ​റാ​ക്ര​മ​ണം. സ്ഫോ​ട​ന​ത്തി​ൽ താ​ലി​ബാ​ന്‍റെ അ​ഭ​യാ​ർ​ഥി​കാ​ര്യ മ​ന്ത്രി ഖ​ലീ​ൽ ഹ​ഖാ​നി കൊ​ല്ല​പ്പെ​ട്ടു.

അ​ഭ​യാ​ർ​ഥി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു​ള്ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​ത്. മ​ന്ത്രാ​ല​യ​ത്തി​ലെ​ത്തി​യ ഒ​രു അ​ഭ​യാ​ർ​ഥി ചാ​വേ​റാ​യി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ചാ​വേ​റാ​ക്ര​മ​ണം ന​ട​ന്ന​ത്.

താ​ലി​ബാ​ൻ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത ശേ​ഷം കൊ​ല്ല​പ്പെ​ടു​ന്ന ആ​ദ്യ പ്ര​മു​ഖ നേ​താ​വാ​ണ് ഖ​ലീ​ൽ ഹ​ഖാ​നി. അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന ചാ​വേ​ർ സ്‌​ഫോ​ട​ന​ത്തി​ൽ അ​ഭ​യാ​ർ​ഥി മ​ന്ത്രി കൊ​ല്ല​പ്പെ​ട്ട​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഖ​ലീ​ൽ ഹ​ഖാ​നി​യു​ടെ അം​ഗ​ര​ക്ഷ​ക​നും മ​റ്റൊ​രാ​ളും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും വി​വ​ര​മു​ണ്ട്. അ​തേ​സ​മ​യം സ്‌​ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഇ​തു​വ​രെ​യും ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.