ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ: ആ​ശു​പ​ത്രി​ക​ളി​ൽ അ​ന്വേ​ഷ​ണം; സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ച് പോ​ലീ​സ്
Wednesday, December 11, 2024 1:42 PM IST
കൊ​യി​ലാ​ണ്ടി: നെ​ല്യാ​ടി ക​ള​ത്തി​ന്‍​ക​ട​വി​ല്‍ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്. റൂ​റ​ല്‍ എ​സ്പി പി.​നി​ധി​ന്‍ രാ​ജി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം വ​ട​ക​ര ഡി​വൈ​എ​സ്പി ഹ​രി​പ്ര​സാ​ദ്, കൊ​യി​ലാ​ണ്ടി സി​ഐ ശ്രീ​ലാ​ല്‍ ച​ന്ദ്ര​ശേ​ഖ​ർ, എ​സ്ഐ കെ.​എ​സ്. ജി​തേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വം സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ത്തെ​യും ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​മാ​യി പോ​ലീ​സ് ആ​ശ​യവി​നി​മ​യം ന​ട​ത്തി.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ഗ് സ്‌​ക്വാ​ഡ്, ഫോ​റ​ന്‍​സി​ക് വി​ഭാ​ഗം, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു​സ​മീ​പം സി​സി​ടി​വി ദൃ​ശ്യം ല​ഭ്യ​മ​ല്ലാ​ത്ത​ത് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​യി. ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 1.30 ഓ​ടെ പു​ഴ​യി​ല്‍ മീൻപിടിക്കാൻ പോ​യ​വ​രാ​ണ് പൊ​ക്കി​ള്‍​ക്കൊ​ടി മു​റി​ച്ചു മാ​റ്റാ​ത്ത ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം തു​ണി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ കൊ​യി​ലാ​ണ്ടി എ​സ്എ​ച്ച്ഒ- 9497987193, എ​സ്ഐ- 9497980798, പോ​ലീ​സ് സ്റ്റേ​ഷ​ന്‍- 0496 2620236 എ​ന്ന ന​മ്പ​റു​ക​ളി​ലൊ​ന്നി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.