യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ്: റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം
Wednesday, December 11, 2024 7:02 AM IST
മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഇ​റ്റ​ലി​യെ ജെ​വി​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​റ്റ​ലാ​ന്‍റ​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ കൈ​ലി​യ​ൻ എം​ബാ​പ്പെ​യും വി​നി​ഷ്യ​സ് ജൂ​നി​യ​റും ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം ആ​ണ് റ​യ​ലി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എം​ബാ​പ്പെ 10-ാം മി​നി​റ്റി​ലും വി​നീ​ഷ്യ​സ് 56-ാം മി​നി​റ്റി​ലും ബെ​ല്ലിം​ഗ്ഹാം 59-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ചാ​ൽ​സ് ഡി ​കെ​റ്റെ​ലേ​രെ​യും അ​ഡി​മോ​ലാ ലു​ക്ക്മാ​ണും ആ​ണ് അ​റ്റ്ലാ​ന്‍റ​യ്ക്കാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ റ​യ​ലി​ന് ഒ​ൻ​പ​ത് പോ​യി​ന്‍റാ​യി.

RELATED NEWS