ടി20: ​പാ​ക്കി​സ്ഥാ​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം
Wednesday, December 11, 2024 2:58 AM IST
ഡ​ർ​ബ​ൻ: പാ​ക്കി​സ്ഥാ​നെ​തി​രൊ​യ ടി20 ​പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. ഡ​ർ​ബ​നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 11 റ​ൺ​സി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 184 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​കി​സ്ഥാ​ന് 172 റ​ൺ​സ് നേ​ടാ​നെ സാ​ധി​ച്ചു​ള്ളു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ 172 റ​ൺ​സ് എ​ടു​ത്ത​ത്.

പാ​ക്കി​സ്ഥാ​ൻ നി​ര​യി​ൽ നാ​യ​ക​ൻ മു​ഹ​മ്മ​ദ് റി​സ്വാ​നും സ​യിം അ​യൂ​ബി​നും മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. 74 റ​ൺ​സെ​ടു​ത്ത റി​സ്വാ​നാ​ണ് ടോ​പ് സ്കോ​റ​ർ. 31 റ​ൺ​സാ​ണ് അ​യൂ​ബ് എ​ടു​ത്ത​ത്. ബാ​ബ​ർ അ​സം അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ നി​റം​മ​ങ്ങി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി നാ​ല് വി​ക്ക​റ്റെ​ടു​ത്ത ജോ​ർ​ജ് ലി​ൻ​ഡെ​യാ​ണ് പാ​ക് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. ക്വെ​ന മ​ഫാ​ക്ക ര​ണ്ട് വി​ക്ക​റ്റും ഒ​ട്ട്നെ​ൽ ബാ​ർ​ട്ട്മാ​നും ആ​ൻ​ഡി​ൽ സി​മെ​ലെ​യ്നും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ഡേ​വി​ഡ് മി​ല്ല​റു​ടെ​യും ജോ​ർ​ജ് ലി​ൻ​ഡെ​യു​ടെ​യും വെ​ടി​ക്ക​റ്റ് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

40 പ​ന്തി​ൽ നി​ന്ന് 82 റ​ൺ​സെ​ടു​ത്ത ഡേ​വി​ഡ് മി​ല്ല​റാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. ലി​ൻ​ഡെ 48 റ​ൺ​സെ​ടു​ത്തു. 24 പ​ന്തി​ൽ നി​ന്നാ​ണ് താ​രം 48 റ​ൺ​സെ​ടു​ത്ത​ത്. ജോ​ർ​ഡ് ലി​ൻ​ഡെ​യാ​ണ് ക​ളി​യി​ലെ താ​രം,

RELATED NEWS