29-ാമ​ത് ഐ​എ​ഫ്എ​ഫ്കെ ഡി​സം​ബ​ര്‍ 13 മു​ത​ല്‍ 20 വ​രെ; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, December 10, 2024 7:37 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന 29-ാമ​ത് ഐ​എ​ഫ്എ​ഫ്കെ​യ്ക്ക് ഡി​സം​ബ​ര്‍ 13 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ തി​രി തെ​ളി​യും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

ഹോ​ങ്കോം​ഗി​ല്‍​നി​ന്നു​ള്ള സം​വി​ധാ​യി​ക ആ​ന്‍ ഹു​യി​ക്ക് മു​ഖ്യ​മ​ന്ത്രി ലൈ​ഫ്‌​ടൈം അ​ച്ചീ​വ്‌​മെ​ന്‍റ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. പ​ത്തു​ല​ക്ഷം രൂ​പ​യും ശി​ല്‍​പ്പ​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്.

സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ല്‍ വ​കു​പ്പ് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി, ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍, എം​എ​ല്‍​എ വി.​കെ പ്ര​ശാ​ന്ത്, മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി.​സു​രേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് പി​ന്നാ​ലെ വി​ഖ്യാ​ത ബ്ര​സീ​ലി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ വാ​ള്‍​ട്ട​ര്‍ സാ​ല​സ് സം​വി​ധാ​നം ചെ​യ്ത പോ​ർ​ച്ചു​ഗീ​സ് ചി​ത്രം ഐ ​ആം സ്റ്റി​ല്‍ ഹി​യ​ര്‍ പ്ര​ദ​ർ​ശി​പ്പി​ക്കും. ഡി​സം​ബ​ര്‍ 13 മു​ത​ല്‍ 20 വ​രെ 15 തീ​യ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ല്‍ 68 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 177 സി​നി​മ​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

അ​ന്താ​രാ​ഷ്ട്ര മ​ല്‍​സ​ര​വി​ഭാ​ഗ​ത്തി​ല്‍ 14 സി​നി​മ​ക​ളും മ​ല​യാ​ള സി​നി​മ റ്റു​ഡേ വി​ഭാ​ഗ​ത്തി​ല്‍ 12 ചി​ത്ര​ങ്ങ​ളും ഇ​ന്ത്യ​ന്‍ സി​നി​മ നൗ ​വി​ഭാ​ഗ​ത്തി​ല്‍ ഏ​ഴ് സി​നി​മ​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കും. ലോ​ക​സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ 63 സി​നി​മ​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ന്‍​നി​ര മേ​ള​ക​ളി​ല്‍ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ 13 ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ഫെ​സ്റ്റി​വ​ല്‍ ഫേ​വ​റി​റ്റ്‌​സ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണ​മാ​യി​രി​ക്കും.

13,000ല്‍​പ്പ​രം ഡെ​ലി​ഗേ​റ്റു​ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. 100ഓ​ളം ച​ല​ച്ചി​ത്ര​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്നു​ണ്ട്. സം​വി​ധാ​യി​ക പാ​യ​ല്‍ ക​പാ​ഡി​യ​യ്ക്കു​ള്ള സ്പി​രി​റ്റ് ഓ​ഫ് സി​നി​മ അ​വാ​ര്‍​ഡ് ഡി​സം​ബ​ര്‍ 20ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ്മാ​നി​ക്കും.

തീയ​റ്റ​റു​ക​ളി​ല്‍ ആ​കെ സീ​റ്റി​ന്‍റെ 70 ശ​ത​മാ​നം റി​സ​ര്‍​വേ​ഷ​ന്‍ ചെ​യ്ത​വ​ര്‍​ക്കും 30 ശ​ത​മാ​നം റി​സ​ര്‍​വേ​ഷ​ന്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​മാ​യാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. മു​തി​ര്‍​ന്ന പൗ​ര​ന്മാ​ർ​ക്ക് ക്യൂ ​നി​ല്‍​ക്കാ​തെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഡെ​ലി​ഗേ​റ്റു​ക​ള്‍​ക്കാ​യി കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ര​ണ്ട് ഇ-​ബ​സു​ക​ള്‍ പ്ര​ദ​ര്‍​ശ​ന​വേ​ദി​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പ്ര​ത്യേ​ക സൗ​ജ​ന്യ സ​ര്‍​വീ​സ് ന​ട​ത്തും.

ഫ്ര​ഞ്ച് ഛായാ​ഗ്രാ​ഹ​ക ആ​നി​യ​സ് ഗൊ​ദാ​ര്‍​ദ് ആ​ണ് അ​ന്താ​രാ​ഷ്ട്ര മ​ല്‍​സ​ര വി​ഭാ​ഗ​ത്തി​ന്‍റെ ജൂ​റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍. ജോ​ര്‍​ജി​യ​ന്‍ സം​വി​ധാ​യി​ക നാ​നാ ജോ​ജാ​ദ്‌​സി, ബൊ​ളീ​വി​യ​ന്‍ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മാ​ര്‍​ക്കോ​സ് ലോ​യ്‌​സ, അ​ര്‍​മീ​നി​യ​ന്‍ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മി​ഖാ​യേ​ല്‍ ഡോ​വ്‌​ലാ​ത്യ​ന്‍, ആ​സാ​മീ​സ് സം​വി​ധാ​യ​ക​ന്‍ മോ​ഞ്ചു​ള്‍ ബ​റു​വ എ​ന്നി​വ​രാ​ണ് മ​റ്റ് ജൂ​റി അം​ഗ​ങ്ങ​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.