ഭ​ര​ണ​ത്തി​ന്‍റെ സ്വാ​ദ് ശ​രി​യാ​യ തോ​തി​ൽ അ​നു​ഭ​വി​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ണം: മു​ഖ്യ​മ​ന്ത്രി
Monday, December 9, 2024 4:26 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ത്തി​ന്‍റെ സ്വാ​ദ് ശ​രി​യാ​യ തോ​തി​ൽ അ​നു​ഭ​വി​ക്കാ​ൻ നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ഗ​ത​ക്കു​റ​വെ​ന്ന പ​രാ​തി​യു​ണ്ടാ​കാ​തെ കാ​ര്യ​ങ്ങ​ൾ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ഴി​വി​ട്ട ന​ട​പ​ടി​ക​ൾ​ക്ക് പ്ര​ത്യേ​ക അ​വ​കാ​ശ​മു​ണ്ടെ​ന്ന പെ​രു​മാ​റ്റ രീ​തി ചി​ല ഓ​ഫീ​സു​ക​ളി​ലും മേ​ഖ​ല​ക​ളി​ലു​മു​ണ്ട്. അ​ത് നാ​ട് ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മ​ല്ല. സ​ർ​ക്കാ​ർ അ​ത് അം​ഗീ​ക​രി​ക്കു​ക​യു​മി​ല്ല. ഇ​ത്ത​രം രീ​തി​ക​ളി​ൽ സ​ർ​ക്കാ​ർ ക​ർ​ക്ക​ശ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​ർ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​ണം. ഫ​യ​ലു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ വ​ലി​യ ശ്ര​മം ന​ട​ത്തും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലും മ​റ്റ് ഓ​ഫീ​സു​ക​ളി​ലും ഇ​തി​നാ​യി ഇ​ട​പെ​ട​ലു​ണ്ടാ​കും.

ജ​ന​ങ്ങ​ളു​ടെ ദാ​സ​ൻ​മാ​രാ​യാ​ണ് വി​വി​ധ ഓ​ഫീ​സു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ജ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ട​രു​ത്. സേ​വ​നം ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്. അ​തി​നാ​ലാ​ണ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ വേ​ള​യി​ൽ ഓ​രോ ഫ​യ​ലി​നു പി​ന്നി​ലും ഒ​രു ജീ​വി​ത​മു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​രെ ഓ​ർ​മ​പ്പെ​ടു​ത്തി​യ​ത്.

ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും. 800 ല​ധി​കം സേ​വ​ന​ങ്ങ​ൾ നേ​ര​ത്തെ ഓ​ൺ​ലൈ​ൻ ആ​ക്കി​യി​രു​ന്നു. ഏ​റ്റ​വും അ​ധി​കം ജ​ന​ങ്ങ​ൾ സ​ഹാ​യം തേ​ടി​യെ​ത്തു​ന്ന പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു ത​ല​ത്തി​ലാ​ണ് കൂ​ടു​ത​ൽ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​ത്.

ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ൾ അ​വ​ർ അ​റി​ഞ്ഞു പോ​യാ​ൽ സ​ർ​ക്കാ​രി​ന് ഗു​ണ​ക​ര​മാ​യാ​ലോ എ​ന്ന് ചി​ന്തി​ക്കു​ന്ന ചി​ല​രു​ണ്ട്. ആ​രോ​ഗ്യ​ക​ര​മാ​യ സ​മീ​പ​ന​ങ്ങ​ളെ സ്വീ​ക​രി​ക്കു​ക​യും ക​ല​വ​റ​യി​ല്ലാ​ത്ത സ​ഹ​ക​ര​ണം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി ന​മ്മു​ടെ നാ​ട്ടി​ൽ സം​ഭ​വി​ക്കാ​റി​ല്ല.

ചി​ല​രു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന പ്ര​ത്യേ​ക​ത​ര​ത്തി​ലെ പ്ര​ചാ​ര​ണ​മാ​ണ് അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ന​ട​ക്കു​ക. നെ​ഗ​റ്റീ​വ് ചി​ന്ത​യും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടും വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ് അ​ത്ത​ര​ക്കാ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ അ​നു​ഭ​വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ധി​യെ​ഴു​ത്തു ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ന​ല്ല കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി തു​ട​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.