അ​വ​സാ​ന ഓ​വ​റി​ൽ ക​ല​മു​ട​ച്ച് ച​ണ്ഡി​ഗ​ഡ്; ബം​ഗാ​ളി​ന് മൂ​ന്നു റ​ൺ​സി​ന്‍റെ മി​ന്നും​ജ​യം, ക്വാർട്ടറിൽ
Monday, December 9, 2024 2:57 PM IST
ബം​ഗ​ളൂ​രു: സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി20 പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ ച​ണ്ഡി​ഗ​ഡി​നെ​തി​രേ ബം​ഗാ​ളി​ന് ആ​വേ​ശ​ക​ര​മാ​യ ജ​യം. ബം​ഗ​ളൂ​രു​വി​ൽ മൂ​ന്നു റ​ൺ​സി​നാ​യി​രു​ന്നു ബം​ഗാ​ളി​ന്‍റെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗാ​ൾ ഉ​യ​ർ​ത്തി​യ 160 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ച​ണ്ഡി​ഗ​ഡി​ന് ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 156 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​താ​ണ് ച​ണ്ഡി​ഗ​ഡി​നു തി​രി​ച്ച​ടി​യാ​യ​ത്. നാ​ലോ​വ​റി​ൽ 30 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ​യാ​ൻ ഘോ​ഷാ​ണ് ബം​ഗാ​ളി​ന്‍റെ വി​ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

32 റ​ൺ​സെ​ടു​ത്ത രാ​ജ് ബാ​വ​യാ​ണ് ച​ണ്ഡി​ഗ​ഡി​ന്‍റെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ മ​ന​ൻ വോ​റ (23), പ​ർ​ദീ​പ് യാ​ദ​വ് (27), നി​ഖി​ൽ ശ​ർ​മ (22) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സ് ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്കാ​നാ​യി​ല്ല. ഒ​രു ഘ​ട്ട​ത്തി​ൽ നാ​ലു​വി​ക്ക​റ്റ് ശേ​ഷി​ക്കേ 18 പ​ന്തി​ൽ 26 റ​ൺ​സാ​യി​രു​ന്നു ച​ണ്ഡി​ഗ​ഡി​നു ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ തു​ട​രെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ​തോ​ടെ അ​വ​സാ​ന പ​ന്തി​ൽ എ​ട്ടു റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗാ​ളി​നും ബാ​റ്റിം​ഗ് ത​ക​ർ​ച്ച​യെ നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. നൂ​റു റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നു മു​മ്പേ ആ​റു​വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. 33 റ​ൺ​സെ​ടു​ത്ത ക​ര​ൺ ലാ​ലാ​ണ് ടോ​പ് സ്കോ​റ​ർ.

വാ​ല​റ്റ​ത്ത് പ്ര​ദീ​പ്ത പ്ര​മാ​ണി​ക്കി​ന്‍റെ​യും മു​ഹ​മ്മ​ദ് ഷ​മി​യു​ടെ​യും ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടു​ക​ളാ​ണ് ച​ണ്ഡി​ഗ​ഡി​നെ 150 ക​ട​ത്തി​യ​ത്. പ്ര​ദീ​പ്ത 24 പ​ന്തി​ൽ മൂ​ന്നു ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റു​മു​ൾ​പ്പെ​ടെ 30 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ 17 പ​ന്തി​ൽ മൂ​ന്നു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെ 32 റ​ൺ​സു​മാ​യി ഷ​മി പു​റ​ത്താ​കാ​തെ നി​ന്നു.

ഇ​വ​ർ​ക്കു പു​റ​മേ, വൃ​ത്തി​ക് ചാ​റ്റ​ർ​ജി (28), ഹ​ബീ​ബ് ഗാ​ന്ധി (10) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം ക​ട​ക്കാ​നാ​യി​ല്ല. ച​ണ്ഡി​ഗ​ഡി​നു വേ​ണ്ടി ജ​ഗ്ജി​ത് സിം​ഗ് 21 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.