ദി​ലീ​പി​ന്‍റെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം: ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു വീ​ണ്ടും പ​രി​ഗ​ണി​ക്കും
Monday, December 9, 2024 11:43 AM IST
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന് വി​ഐ​പി ദ​ര്‍​ശ​നം ഒ​രു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ദി​ലീ​പ് അ​ട​ക്ക​മു​ള്ള​വ​ര്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത് സം​ബ​ന്ധി​ച്ച് കോ​ട​തി വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഹ​ര്‍​ജി​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് വി​ശ​ദ​മാ​യ സ​ത്യ​വാംഗ്‌മൂ​ലം ന​ല്‍​കും. ശ​ബ​രി​മ​ല സ്‌​പെ​ഷല്‍ ക​മ്മീ​ഷ​ണ​റും വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പ​ടെ നാ​ല് പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ക്കും.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ദ​ര്‍​ശ​നം സം​ബ​ന്ധി​ച്ച സി​സിടി​വി ദ്യ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് ദേ​വ​സം ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം.

സ​ന്നി​ധാ​ന​ത്ത് ഹ​രി​വ​രാ​സ​നം പാ​ടു​ന്ന സ​മ​യ​ത്ത് പ​ത്ത് മി​നിറ്റിലേറെ മു​ന്‍​നി​ര​യി​ല്‍ നി​ന്നാ​ണ് ദി​ലീ​പും സം​ഘ​വും ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. ഇ​ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന മ​റ്റ് ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ന്നാ​ണ് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​നം.

ദി​ലീ​പി​ന്‍റെ വി​വാ​ദ വി​ഐ​പി ദ​ര്‍​ശ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍, ര​ണ്ട് ഗാ​ര്‍​ഡു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.