സോ​ണി​യാ ഗാ​ന്ധി​ക്ക് ഇ​ന്ന് 78-ാം ജ​ന്മ​ദി​നം; ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Monday, December 9, 2024 10:20 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്ക് ഇ​ന്ന് 78-ാം ജ​ന്മ​ദി​നം. വ​ലി​യ ആ​ഘോ​ഷം വേ​ണ്ടെ​ന്നാ​ണ് സോ​ണി​യ പാ​ർ​ട്ടി​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സോ​ണി​യ ഗാ​ന്ധി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. സോ​ണി​യാ​യു​ടെ ദീ​ർ​ഘാ​യു​സി​നും ന​ല്ല ആ​രോ​ഗ്യ​ത്തി​നും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും മോ​ദി എ​ക്സി​ൽ കു​റി​ച്ചു.

കൂ​ടു​ത​ൽ കാ​ലം കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്ന സോ​ണി​യ ഗാ​ന്ധി ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു. രാ​ജ്യ​സ​ഭാ എം​പി​യും കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ​യു​മാ​ണ് സോ​ണി​യ.

RELATED NEWS