പ​ന്പ​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി വി​ശ്ര​മ കേ​ന്ദ്രം ഒ​രു​ങ്ങി
Sunday, December 8, 2024 11:22 PM IST
പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ൽ വ​നി​ത​ക​ൾ​ക്കാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് നി​ർ​മ്മി​ച്ച വി​ശ്ര​മ കേ​ന്ദ്രം (ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ) തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ് പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​മ്പ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് വി​ശ്ര​മ കേ​ന്ദ്രം ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

ആ​യി​രം സ്ക്വ​യ​ർ ഫീ​റ്റി​ൽ 50 സ്ത്രീ​ക​ൾ​ക്ക് ഒ​രേ സ​മ​യം ഉ​പ​യോ​ഗി​ക്കാ​വു​ന്ന വി​ശ്ര​മ കേ​ന്ദ്ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ശീ​തീ​ക​രി​ച്ച ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ൻ​റ​റി​ൽ റെ​സ്റ്റ് റും, ​ഫീ​ഡി​ങ് റൂം, ​ടോ​യ്ല​റ്റ് ബ്ലോ​ക്ക് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

വ​നി​ത​ക​ൾ​ക്കാ​യി പ​മ്പ​യി​ൽ ഒ​രു വി​ശ്ര​മ​കേ​ന്ദ്രം എ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അ​തി​നാ​ണ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ പ​രി​ഹാ​ര​മാ​വു​ന്ന​ത്. തീ​ർ​ഥാ​ട​ക​ർ​ക്കൊ​പ്പം പ​മ്പ​യി​ൽ എ​ത്തു​ന്ന യു​വ​തി​ക​ൾ​ക്ക് സു​ഖ​മാ​യും സു​ര​ക്ഷി​ത​മാ​യും വി​ശ്ര​മി​ക്കാ​ൻ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​യ​തോ​ടെ സാ​ധി​ക്കും.

സ​ന്നി​ധാ​ന​ത്ത് ചോ​റൂ​ണി​നാ​യി എ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​മാ​ർ​ക്ക് പ​മ്പ​യി​ൽ ത​ങ്ങേ​ണ്ടി വ​രു​മ്പോ​ഴും ഈ ​സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​മ്പ സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ ജ​യ​ശ​ങ്ക​ർ ഐ.​പി.​എ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ​മാ​രാ​യ രാ​ജേ​ഷ് മോ​ഹ​ൻ, ശ്യാ​മ​പ്ര​സാ​ദ്, പ​മ്പ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഷി​ബു. വി, ​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​രു​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

RELATED NEWS