കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി നി​ഷേ​ധി​ക്കു​ന്നു; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി
Saturday, December 7, 2024 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും അ​ര്‍​ഹ​ത​പ്പെ​ട്ട സ​ഹാ​യ​മാ​ണ് കേ​ര​ള​ത്തി​ന് നി​ഷേ​ധി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ൽ കേ​ര​ളം വ​ലി​യ കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം.

ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ അ​നു​വ​ദി​ച്ച വി​ഹി​ത​ത്തി​ലാ​യാ​ലും കേ​ന്ദ്ര ബ​ജ​റ്റി​ലാ​യാ​ലും ധ​നമ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ലാ​യാ​ലും സം​സ്ഥാ​ന താ​ല്‍​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ സ​മീ​പ​നം ഉ​ണ്ടാ​വു​ക​യാ​ണ്.

കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ത്തി​ന്‍റെ പേ​രി​ല്‍ അ​ര്‍​ഹ​ത​പ്പെ​ട്ട വി​ഹി​തം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലും സം​സ്ഥാ​ന​ത്തി​ന് പ്ര​ത്യേ​ക സ​ഹാ​യം നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വ​യ​നാ​ട് പു​ന​ര​ധി​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു. വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് (എ​സ്ഡി​ആ​ർ​എ​ഫ്) എ​ത്ര തു​ക ചെ​ല​വ​ഴി​ക്കാ​നാ​കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കാ​ത്ത​തി​ലാ​ണ് വി​മ​ർ​ശ​നം.

എ​സ്ഡി​ആ​ർ​എ​ഫി​ലെ നീ​ക്കി​യി​രി​പ്പ്, വി​നി​യോ​ഗി​ച്ച തു​ക, ആ​വ​ശ്യ​മാ​യ തു​ക എ​ന്നി​വ അ​റി​യി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഡി​വി​ഷ​ൻ ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്രം എ​ങ്ങ​നെ പ​ണം ന​ൽ​കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ ശ​രി​യ​ല്ല. ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ക​ണ​ക്കു​ക​ൾ വ്യാ​ഴാ​ഴ്ച ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.