എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം: സി​ബി​ഐ​യോ​ട് അ​ന്വേ​ഷ​ണ​ത്തി​നു ത​യാ​റാ​ണോ​യെ​ന്ന് ഹൈ​ക്കോ​ട​തി, കേ​സ് കൈ​മാ​റി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
Friday, December 6, 2024 11:11 AM IST
കൊ​ച്ചി: ക​ണ്ണൂ​ര്‍ എ​ഡി​എ​മ്മാ​യി​രു​ന്ന ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണോ​യെ​ന്ന് സി​ബി​ഐ​യോ​ട് ഹൈ​ക്കോ​ട​തി. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ന​വീ​ന്‍റെ ഭാ​ര്യ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി.

ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാണെന്ന് സി​ബി​ഐ കോടതിയെ അറിയിച്ചു.ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും അ​തു ബ​ല​പ്പെ​ടു​ത്തു​ന്ന ഒ​ട്ടേ​റെ വ​സ്തു​ത​ക​ളു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഭാ​ര്യ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്നും ഹ​ർ​ജി​ക്കാ​രി​യോ​ട് ജ​സ്റ്റീ​സ് കൗ​സ​ർ ഇ​ട​പ്പ​ഗ​ത്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു. അ​ന്വേ​ഷ​ണം തെ​റ്റാ​യ ദി​ശ​യി​ലാ​ണ് പോ​കു​ന്ന​തെ​ന്ന് തെ​ളി​യി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ ത​യാ​റാ​ണോ​യെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും കോ​ട​തി ചോ​ദി​ച്ചു. അ​ന്വേ​ഷ​ണം കൈ​മാ​റാ​ൻ ത​യാ​റ​ല്ലെ​ന്ന് ഡി​ജി​പി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ ഹൈ​ക്കോ​ട​തി കേ​സ് ഡി​സം​ബ​ർ 12ലേ​ക്ക് മാ​റ്റി.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ പ്ര​തി​ക്ക് ഉ​ന്ന​ത രാ​ഷ്‌​ട്രീ​യ സ്വാ​ധീ​നം ഉ​ള്ള​തി​നാ​ല്‍ പോ​ലീ​സി​ല്‍​നി​ന്ന് നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​വും തു​ട​ര്‍ ന​ട​പ​ടി​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും നവീന്‍റെ ഭാര്യ ആ​രോ​പി​ച്ചി​രു​ന്നു. സാ​ക്ഷി​യാ​യ പ്ര​ശാ​ന്ത​ന്‍റെ പേ​രും ഒ​പ്പും മാ​റി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് സ്വാ​ധീ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ക​ണ്ണൂ​ര്‍ എ​ഡി​എ​മ്മാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കെ. ​ന​വീ​ന്‍ ബാ​ബു​വി​നെ ഒ​ക്ടോ​ബ​ര്‍ 15നാ​ണ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

സ്വ​ന്തം നാ​ട്ടി​ലേ​ക്കു സ്ഥ​ലം​മാ​റ്റ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ത​ലേ​ന്നു ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി.​പി. ദി​വ്യ ന​വീ​നെ അ​ഴി​മ​തി​ക്കാ​ര​നാ​യി ചി​ത്രീ​ക​രി​ച്ച് സം​സാ​രി​ച്ചി​രു​ന്നു.

ഇ​തി​ല്‍ മ​നം​നൊ​ന്തു ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് കേ​സ്. പ്രേ​ര​ണാ​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ ഏ​ക പ്ര​തി പി.​പി. ദി​വ്യ ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണ്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.