ത​മി​ഴ്നാ​ട്ടി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ന്ന വെ​ള്ളം കു​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു; 23 പേ​ർ ചി​കി​ത്സ​യി​ൽ
Thursday, December 5, 2024 10:35 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ മ​ലി​ന​ജ​ലം ക​ല​ർ​ന്ന വെ​ള്ളം കു​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. 23 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ന്നൈ​യ്ക്ക് സ​മീ​പം പ​ല്ലാ​വ​ര​ത്ത് വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.

കു​ടി​വെ​ള്ളം മ​ലി​ന​മാ​യ​താ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി എം. ​സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ത്ത​ര​വി​ട്ടു. പൈ​പ്പ് വെ​ള്ളം കു​ടി​ക്ക​രു​തെ​ന്ന് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്.

മ​ലൈ​മേ​ട്, മാ​രി​യ​മ്മ​ൻ കോ​വി​ൽ സ്ട്രീ​റ്റ്, മു​ത​ല​മ്മ​ൻ കോ​വി​ൽ സ്ട്രീ​റ്റ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് വെ​ള്ളം കു​ടി​ച്ച​ത്. ഇ​വ​രെ ക്രോം​പേ​ട്ട സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യ്ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു.

മ​ലി​ന​ജ​ലം ക​ല​ർ​ന്ന കു​ടി​വെ​ള്ള​മാ​ണ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ത​മി​ഴ്‌​നാ​ട് മ​ന്ത്രി ടി.​എം.​അ​ൻ​ബ​ര​ശ​ൻ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശം പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ ക്യാ​മ്പ് തു​ട​ങ്ങാ​ൻ ഉ​ത്ത​ര​വി​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.