മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് അ​ധി​കാ​ര​മേ​റ്റു
Thursday, December 5, 2024 6:03 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ശി​വ​സേ​ന ഷിൻഡെ വിഭാഗം നേ​താ​വ് ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെയും എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​ർ എ​ന്നി​വ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മൂ​ന്നാം ത​വ​ണ​യാ​ണ് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. ഗ​വ​ർ​ണ​ർ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ആ​സാ​ദ് മൈ​താ​ന​ത്തു ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ വൈ​കി​ട്ട് 5.30നാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി,ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, എ​ൻ​ഡി​എ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 5,000 സ്ത്രീ​ക​ളും സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് സാ​ക്ഷ്യം വ​ഹി​ക്കാനെത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.