പി. ​ശ​ശി​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സി​ൽ പി.​വി. അ​ൻ​വ​റി​ന് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ്
Friday, November 29, 2024 4:10 PM IST
പാ​ല​ക്കാ​ട്: പി.​വി. അ​ൻ​വ​റി​ന് കോ​ട​തി​യു​ടെ നോ​ട്ടീ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് നോ​ട്ടീ​സ്.

ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ഡി​സം​ബ​ർ മൂ​ന്നി​ന് അ​ൻ​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്.

പാ​ല​ക്കാ​ട്‌ ഒ​ക്‌​ടോ​ബ​ർ 17ന്‌ ​ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ​ശ​ശി​ക്കെ​തി​രെ അ​ൻ​വ​ർ ദു​രാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ്‌ മാ​ന​ന​ഷ്‌​ട​ക്കേ​സ്‌ ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ശ​ശി ന​ൽ​കി​യ പ​രാ​തി​യി​ൽ ത​ല​ശേ​രി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും അ​ൻ​വ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.​ഡി​സം​ബ​ർ 20ന് ​ത​ല​ശേ​രി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

RELATED NEWS