ഗു​രു​വാ​യൂ​ർ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ലും വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Friday, November 29, 2024 6:32 AM IST
തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ലും വീ​ടു​ക​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി പ്ര​ദീ​പാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗു​രു​വാ​യൂ​ർ ടെം​പി​ൽ പോ​ലീ​സാ​ണ് പ്ര​ദീ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ല്‍​നി​ന്നാ​ണ് പ്ര​ദീ​പി​നെ പി​ടി​കൂ​ടി​യ​ത്. പു​ല​ര്‍​കാ​ല സ​മ​യ​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.​

ഇ​ക്ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ 13ന്, ​ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി​നി 63വ​യ​സ്സു​ള്ള ര​ത്‌​ന​മ്മ​യു​ടെ ര​ണ്ട​ര പ​വ​ന്‍ വ​രു​ന്ന മാ​ല, റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ വെ​ച്ച് പൊ​ട്ടി​ച്ചെ​ടു​ത്താ​ണ് പ്ര​തി ഗു​രു​വാ​യൂ​രി​ലെ മോ​ഷ​ണ പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്.

ഈ ​മാ​ല മോ​ഷ​ണ​ത്തി​ന് ശേ​ഷം അ​പ്പോ​ൾ ത​ന്നെ, റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് കി​ഴ​ക്ക് വ​ശ​മു​ള്ള വീ​ട്ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​കൂ​ടി ക​യ​റി തി​രു​വെ​ങ്കി​ടം ഉ​ഷ​യു​ടെ ര​ണ്ടു​പ​വ​നോ​ളം വ​രു​ന്ന മാ​ല​യും പൊ​ട്ടി​ച്ചോ​ടി.

തു​ട​ര്‍​ന്ന് പു​ല​ര്‍​ച്ചെ 5 മ​ണി​യോ​ടെ റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​തി, ക്ഷേ​ത്ര​ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ക്ക യാ​ത്ര​യ്‌​ക്കെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​നി 62 വ​യ​സ്സു​ള്ള സീ​താ​ല​ക്ഷ്മി​യു​ടെ ഒ​ന്നേ​മു​ക്കാ​ല്‍ പ​വ​ന്‍ തൂ​ക്ക​മു​ള്ള ലോ​ക്ക​റ്റു​ള്‍​പ്പ​ടേ​യു​ള്ള മ​ല​യും പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു.

പ്ര​ദീ​പ് തി​രു​വെ​ങ്കി​ട​ത്തു​നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത മോ​ട്ട​ര്‍ ബൈ​ക്ക് പൊ​ന്നാ​നി വെ​ളി​യ​ങ്കോ​ട് നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​ദീ​പി​നെ​തി​രെ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​സ​ബ, പ​ര​പ്പ​ന​ങ്ങാ​ടി ഫ​റോ​ക്ക്, ന​ല്ല​ളം തു​ട​ങ്ങി കേ​ര​ള​ത്തി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 20 ഓ​ളം കേ​സു​ക​ളു​ണ്ടെ​ന്ന് ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പൊ​ലീ​സ് സി​ഐ ജി. ​അ​ജ​യ​കു​മാ​ര്‍ പ​റ​ഞ്ഞു.

ചാ​വ​ക്കാ​ട് ഫ​സ്റ്റ്ക്ലാ​സ്സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.