സം​ബാ​ൽ വെ​ടി​വ​യ്പ്: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ
Friday, November 29, 2024 5:25 AM IST
ന്യൂ​ഡ​ൽ​ഹി: സം​ബാ​ലി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ നാ​ലു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കാ​ൻ ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ‌. മൂ​ന്നം​ഗ​ങ്ങ​ളാ​ണ് ജു​ഡീ​ഷൽ ക​മ്മീ​ഷ​നി​ലു​ള്ള​ത്.

വി​ര​മി​ച്ച ഹൈ​കോ​ട​തി ജ​ഡ്ജി ദേ​വേ​ന്ദ്ര കു​മാ​ർ അ​രോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മീ​ഷ​നി​ൽ വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മി​ത് മോ​ഹ​ൻ പ്ര​സാ​ദും മു​ൻ ഐ​പി​എ​സു​കാ​ര​നാ​യ അ​ര​വി​ന്ദ് കു​മാ​ർ ജ​യ്നു​മാ​ണു​ള്ള​ത്.

ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ന് നി​ർ​ദേ​ശ​മു​ണ്ട്. വ്യാ​ഴാ​ഴ്ച​യാ​ണ് ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ന്ന വി​വ​രം സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​റി​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ബാ​ലി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

RELATED NEWS