ഡോ. ​സി​സാ തോ​മ​സ് ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി; പു​തി​യ ചു​മ​ത​ല​ക​ൾ ന​ൽ​കി ഗ​വ​ർ​ണ​ർ
Wednesday, November 27, 2024 5:42 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ നി​യ​മി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഡോ. ​സി​സാ തോ​മ​സി​നെ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​റാ​യും ഡോ. ​കെ. ശി​വ​പ്ര​സാ​ദി​നെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ത്കാ​ലി​ക വൈ​സ് ചാ​ൻ​സ​ല​റു​മാ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഡി​ജി​റ്റൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശ​ലയു​ടെ​യും വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്നു ഡോ. ​സ​ജി ഗോ​പി​നാ​ഥ് വി​ര​മി​ച്ച​തോ​ടെ​യാ​ണ് ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് വി​സി​മാ​ർ ഇ​ല്ലാ​താ​യ​ത്. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധി​ക​ച്ചു​മ​ത​ലയാണ് സ​ജി ഗോ​പി​നാ​ഥ് വ​ഹി​ച്ചി​രു​ന്നത്.

ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് മൂ​ന്ന് പേ​ർ ഉ​ൾ​പ്പെ​ടു​ന്ന പാ​ന​ലു​ക​ൾ സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഈ ​പാ​ന​ൽ ത​ള്ളി​കൊ​ണ്ടാ​ണ് ഗ​വ​ർ​ണ​ർ താ​ത്കാ​ലി​ക വി​സി​മാ​രെ നി​യ​മി​ച്ച​ത്.

നേ​ര​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ന്‍​സ​ല​റാ​യി​രു​ന്ന ഡോ.​സി​സാ തോ​മ​സി​നെ​തി​രാ​യ സ​ര്‍​ക്കാ​ർ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ന​ട​പ​ടി. പി​ന്നീ​ട് സി​സാ ‌‌തോ​മ​സി​നെ​തി​രാ​യ സ​ർ​ക്കാ​ർ അ​ച്ച​ട​ക്ക​ന​ട​പ​ടി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് റ​ദ്ദാ​ക്കി​യി​രു​ന്നു.

വി​ര​മി​ച്ച​ശേ​ഷം പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും ചോ​ദി​ച്ച​പ്പോ​ൾ അ​ച്ച​ട​ക്ക​ന​ട​പ​ടി തു​ട​ങ്ങി​യ​തി​നാ​ൽ ഇ​പ്പോ​ൾ ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. തു​ട​ർ​ന്ന് സി​സാ തോ​മ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ​നു​സ​രി​ക്കു​ന്ന​ത് അ​ച്ച​ട​ക്ക​ലം​ഘ​ന​മി​ല്ലെ​ന്നും സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള പോ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​യാ​ടാ​ക്ക​രു​തെ​ന്നും കോ​ട​തി വി​ധി​ച്ചു. സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കാ​തെ ത​ള്ളി​യി​രു​ന്നു.

സു​പ്രീം​കോ​ട​തി​യു​ടെ അ​നു​കൂ​ല ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും സി​സാ തോ​മ​സി​ന് പെ​ൻ​ഷ​നും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ഗ​വ​ർ​ണ​റു​ടെ പു​തി​യ നി​യ​മ​നം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.