അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ കൊ​ല​പാ​ത​കം; പ്ര​തി ആ​ഭ​ര​ണം വി​റ്റ​ത് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക്
Tuesday, November 26, 2024 9:40 PM IST
കൊ​ച്ചി: കൂ​നം​തൈ​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി തൃ​ക്കാ​ക്ക​ര മൈ​ത്രി​പു​രം റോ​ഡി​ല്‍ 11/347 എ ​യി​ല്‍ ഗി​രീ​ഷ് ബാ​ബു(42) മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ​ത് ഒ​രു ല​ക്ഷം രൂ​പ​യ്ക്ക്. ഈ ​തു​ക​യി​ല്‍​നി​ന്ന് കു​റ​ച്ച് പ​ണം ഇ​യാ​ള്‍ ചെ​ല​വാ​ക്കി​യ​താ​യി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​ടി​മാ​ലി​യി​ലെ ഒ​രു സ്വ​ര്‍​ണ​ക്ക​ട​യി​ലാ​ണ് ജെ​യ്‌​സി​യു​ടെ ശ​രീ​ര​ത്തി​ല്‍​നി​ന്ന് ഊ​രി​യെ​ടു​ത്ത ര​ണ്ടു വ​ള​ക​ളും ഒ​രു മോ​തി​ര​വും വി​റ്റ​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ ശേ​ഷം ഇ​വ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട ജെ​യ്‌​സി എ​ബ്ര​ഹാ​മി​ന്‍റെ ശ​രീ​ര​ത്തി​ല്‍ മാ​ല​യും ക​മ്മ​ലു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ല​യ്ക്ക് അ​ടി​യേ​റ്റ് ര​ക്തം ഒ​ഴു​കി​യ​തോ​ടെ ഭ​യ​ന്നു​പോ​യ ഗി​രീ​ഷ് ബാ​ബു അ​ത് ഊ​രി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഗി​രീ​ഷ് ബാ​ബു​വി​ന് അ​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ശ​മ്പ​ള​മു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ര്‍​ഭാ​ട ജീ​വി​ത​മാ​യി​രു​ന്നു ന​യി​ച്ചി​രു​ന്ന​ത്. മ​ദ്യ​പാ​ന​ത്തി​നു വേ​ണ്ടി മാ​ത്രം ഒ​രു ദി​വ​സം 800 രൂ​പ​യോ​ളം ഇ​യാ​ള്‍ മു​ട​ക്കി​യി​രു​ന്നു. ഇ​യാ​ളു​ടെ വ​ഴി വി​ട്ട ജീ​വി​ത​ത്തെ തു​ട​ര്‍​ന്നാ​ണ് ഭാ​ര്യ വി​വാ​ഹ മോ​ച​ന​ത്തി​നാ​യി കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഏ​റെ നാ​ളു​ക​ളാ​യി കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ര്‍ ക​ല്ലു​വി​ള വീ​ട്ടി​ല്‍ ഖ​ദീ​ജ എ​ന്ന പ്ര​ബി​ത (42)യ്‌​ക്കൊ​പ്പ​മാ​യി​രു​ന്നു ഇ​യാ​ള്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഖ​ദീ​ജ അ​സാ​ന്മാ​ര്‍​ഗി​ക ജീ​വി​തം ന​യി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ലോ​ണ്‍ ആ​പ്പ്, ക്രെ​ഡി​റ്റ് കാ​ര്‍​ഡ് വ​ഴി വ​ലി​യൊ​രു തു​ക​യു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഇ​യാ​ള്‍​ക്കു​ണ്ടാ​യി​രു​ന്നു. റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്ന ജെ​യ്‌​സി​യു​ടെ പ​ക്ക​ല്‍ ന​ല്ല സാ​മ്പ​ത്തി​കം ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ധാ​ര​ണ. ഗി​രീ​ഷ് ബാ​ബു​വി​നെ​തി​രേ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​നും മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നും നി​ല​വി​ല്‍ കേ​സു​ണ്ട്.

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ ക​ള​മ​ശേ​രി പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ൽ​കി. ജെ​യ്‌​സി എ​ബ്ര​ഹാ​മി​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, ഇ​ത് വി​റ്റു കി​ട്ടി​യ പ​ണം, ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, പ്ര​തി കൃ​ത്യം ന​ട​ത്തി മ​ട​ങ്ങാ​നു​പ​യോ​ഗി​ച്ച ബൈ​ക്ക് എ​ന്നി​വ ക​ണ്ടെ​ടു​ക്കേ​ണ്ട​താ​യു​ണ്ട്.

ജെ​യ്‌​സി​യെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല്ലാ​ന്‍ ഉ​പ​യോ​ഗി​ച്ച ത​ല​യി​ണ​യു​ടെ ക​വ​റും അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ളും മ​ദ്യ​ക്കു​പ്പി​യും ഗ്ലാ​സു​മെ​ല്ലാം പ്ര​തി പ​ള്ളി​ക്ക​ര​യി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. ഇ​തും കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ഡം​ബ​ലും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഹെ​ല്‍​മ​റ്റ് വ​ച്ചെ​ങ്കി​ലും കു​ട​വ​യ​റി​ല്‍ കു​ടു​ങ്ങി

ഖ​ദീ​ജ​യു​ടെ വീ​ട്ടി​ല്‍ വ​ച്ച് പ​ദ്ധ​തി ത​യാ​റാ​ക്കി ഏ​ക​ദേ​ശം ര​ണ്ടു മാ​സം നീ​ണ്ട ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഗി​രീ​ഷ് കൊ​ല ന​ട​ത്തി​യ​ത്. കൊ​ല​യ്ക്ക് മു​ന്നേ പ്ര​തി ര​ണ്ടു ത​വ​ണ ട്ര​യ​ല്‍ ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ഒ​ടു​വി​ല​ത്തേ​ത് ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​നാ​യി​രു​ന്നു. പ​ക​ല്‍ 12.30നും ​ഒ​ന്നി​നു​മി​ടെ​യി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഇ​തി​ന് ശേ​ഷം 12.50ഓ​ടെ​യാ​ണ് ഗി​രീ​ഷ് പു​റ​ത്തേ​യ്ക്ക് പോ​യ​ത്.

എ​ന്നാ​ല്‍ ട്ര​യ​ല്‍ ന​ട​ത്തി​യ​ത് പ​ക​ലാ​യ​തി​നാ​ല്‍ അ​പ്പാ​ര്‍​ട്‌​മെ​ന്‍റി​ന് പു​റ​ത്ത് റോ​ഡി​ലു​ള്ള മ​റ്റൊ​രു സി​സി​ടി​വി കാ​മ​റ ഇ​യാ​ളു​ടെ ക​ണ്ണി​ല്‍ പെ​ട്ടി​ല്ല. കൊ​ല​പാ​ത​കം ന​ട​ന്ന ശേ​ഷം അ​ടു​ത്ത ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് ആ ​സി​സി​ടി​വി കാ​മ​റ​യു​ടെ ചു​വ​പ്പ് ലൈ​റ്റ് ഇ​യാ​ള്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഭ​യ​ന്ന് കു​റു​മ​ശേ​രി​യി​ലു​ള്ള ബ​ന്ധു വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി. പി​ന്നീ​ട് ഇ​ടു​ക്കി​യി​ലെ പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ താ​മ​സി​ച്ചു.

ഉ​പ​യോ​ഗി​ച്ച ബൈ​ക്കി​ന്‍റെ ന​മ്പ​റി​ല്‍​നി​ന്ന് പ്ര​തി​യി​ലേ​ക്ക് പോ​ലീ​സ് എ​ത്തി​യി​രു​ന്നു. ഹെ​ല്‍​മ​റ്റ് വ​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ളു​ടെ ശ​രീ​ര പ്ര​കൃ​തി വി​ന​യാ​യി. ത​ടി​ച്ച ശ​രീ​ര​മു​ള്ള ഗി​രീ​ഷ് ബാ​ബു​വി​ന് കു​ട​വ​യ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. ജെ​യ്‌​സി​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ധാ​രാ​ളം ആ​ളു​ക​ള്‍ വ​ന്നു പോ​കാ​റു​ണ്ടെ​ങ്കി​ലും ഇ​യാ​ളു​മാ​യി അ​ടു​പ്പ​മു​ള്ള മ​റ്റു ചി​ല സ്ത്രീ​ക​ള്‍ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലെ ചി​ല അ​ട​യാ​ള​ങ്ങ​ള്‍ കൂ​ടി പ​റ​ഞ്ഞ​തോ​ടെ പ്ര​തി​യി​ലേ​ക്കു​ള്ള ദൂ​രം കു​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 17 നാ​ണ് പെ​രു​മ്പാ​വൂ​ര്‍ ചു​ണ്ട​ക്കു​ഴി കൊ​റാ​ട്ടു​കു​ടി വീ​ട്ടി​ല്‍ ജ​യ്‌​സി എ​ബ്ര​ഹാ​മി​നെ (55) അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ശു​ചി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൂ​നം​തൈ അ​മ്പ​ലം റോ​ഡി​ലു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ​ത്തി​യ ഗി​രീ​ഷ് ബാ​ബു കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന മ​ദ്യം ജെ​യ്‌​സി​ക്കൊ​പ്പം ക​ഴി​ച്ചു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ജെ​യ്‌​സി ക​ട്ടി​ലി​ല്‍ ക​മി​ഴ്ന്ന് കി​ട​ന്ന സ​മ​യം പ്ര​തി ബാ​ഗി​ല്‍ ക​രു​തി​യി​രു​ന്ന ഡം​ബ​ല്‍ എ​ടു​ത്ത് ജെ​യ്‌​സി​യു​ടെ ത​ല​യ്ക്ക് പ​ല​വ​ട്ടം അ​ടി​ച്ചു.

നി​ല​വി​ളി​ക്കാ​ന്‍ ശ്ര​മി​ച്ച അ​വ​രു​ടെ മു​ഖം ത​ല​യി​ണ വ​ച്ച് അ​മ​ര്‍​ത്തി​പ്പി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ഡി​സി​പി. കെ.​എ​സ്.​സു​ദ​ര്‍​ശ​ന്‍, തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ പി.​വി.​ബേ​ബി എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​ള​മ​ശേ​രി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ബി. ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.