പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ല; സി​ബി​ഐ വ​ര​ണം: ന​വീ​ൻ ബാ​ബു​വി​ന്‍റെ കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ൽ
Tuesday, November 26, 2024 3:27 PM IST
കൊ​ച്ചി: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ഹൈ​ക്കോ​ട​തി​യി​ൽ. നി​ല​വി​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കു​ടും​ബം ഹ​ർ​ജി ന​ല്കി​യ​ത്.

സി​പി​എം നേ​താ​വ് പ്ര​തി​യാ​യ കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​കു​മെ​ന്ന് ക​രു​താ​നാ​കി​ല്ല. ഭ​ര​ണ​ത​ല​ത്തി​ൽ അ​ട​ക്കം പ്ര​തി​യാ​യ സി​പി​എം നേ​താ​വി​ന് വ​ലി​യ സ്വാ​ധീ​ന​മു​ണ്ട്. അ​തി​നാ​ൽ കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ച്ച് നീ​തി ന​ൽ​ക​ണ​മെ​ന്നാ​ണ് കു​ടും​ബം ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

സി​പി​എം നേ​താ​വ് പ്ര​തി​യാ​യ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം കേ​സ് അ​ട്ടി​മ​റി​ക്കാ​നും തെ​ളി​വു ന​ശി​പ്പി​ക്ക​പ്പെ​ടാ​നും ഇ​ട​യാ​ക്കു​മെ​ന്ന് കു​ടും​ബം ഹ​ർ​ജി​യി​ൽ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഹ​ർ​ജി അ​ടു​ത്ത ദി​വ​സം ത​ന്നെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

നേ​ര​ത്തെ, ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ തെ​ളി​വു​ക​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ന​ല്കി​യ ഹ​ര്‍​ജി വി​ധി പ​റ​യാ​ന്‍ മാ​റ്റി​യി​രു​ന്നു. അ​ടു​ത്ത​മാ​സം മൂ​ന്നി​നാ​യി​രി​ക്കും വി​ധി പ്ര​സ്താ​വി​ക്കു​ക.

അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യ​ല്ല ഉ​ദ്ദേ​ശ​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടും വി​ധം തെ​ളി​വു​ക​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ത​ല​ശേ​രി കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

പ്ര​തി​യു​ടെ​യും സാ​ക്ഷി​ക​ളു​ടെ​യും ഫോ​ണ്‍ കോ​ള്‍ രേ​ഖ​ക​ള്‍, ഫോ​ൺ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ, ക​ള​ക്‌​ട്രേ​റ്റ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​രം, ക്വാ​ർ​ട്ടേ​ഴ്‌​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. പി.​പി. ദി​വ്യ​യു​ടെ​യും ക​ള​ക്ട​റു​ടെ​യും സ്വ​കാ​ര്യ​ഫോ​ണി​ലെ വി​ളി​ക​ളു​ടെ രേ​ഖ​ക​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ളി​വു​ക​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍, ബി​എ​സ്എ​ന്‍​എ​ല്‍, വോ​ഡാ​ഫോ​ണ്‍ അ​ധി​കൃ​ത​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും കു​ടും​ബം ഹ​ര്‍​ജി​യി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.