ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​യെ​ന്ന് രാ​ഷ്ട്ര​പ​തി; ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Tuesday, November 26, 2024 12:41 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​യും അ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വ​ലാ​ളു​മാ​ണെ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ സെ​ന്‍​ട്ര​ല്‍ ഹാ​ളി​ലെ സം​യു​ക്ത സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ഷ്ട്ര​പ​തി.

സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75-ാം വാ​ർ​ഷി​ക​ത്തി​ൽ ന​മ്മ​ൾ ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് ആ​ഘോ​ഷി​ച്ചു. ഇ​പ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ 75-ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും പ​വി​ത്ര​മാ​യ ഗ്ര​ന്ഥ​മാ​ണ് ഭ​ര​ണ​ഘ​ട​ന. അ​ത് അ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വ​ലാ​ളാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​ണ്. രാ​ജ്യം ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഭ​ര​ണ​ഘ​ട​ന​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ശി​ല ഭ​ര​ണ​ഘ​ട​ന​യാ​ണ്. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഓ​രോ പൗ​ര​നും ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും രാ​ഷ്ട്ര​പ​തി ആ​ഹ്വാ​നം ചെ​യ്തു.

പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വി​നെ പ്ര​ധാ​ന​മ​ന്ത്രി​യും ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ​മാ​രും ചേ​ര്‍​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്. സ​മ്മേ​ള​ന​ത്തി​നി​ടെ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം രാ​ഷ്ട്ര​പ​തി പാ​ർ​ല​മെ​ന്‍റം​ഗ​ങ്ങ​ൾ​ക്ക് വാ​യി​ച്ചു കൊ​ടു​ത്തു. ഒ​രു വ​ർ​ഷ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​ന്നു തു​ട​ക്ക​മാ​യ​ത്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 75ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ സ്മാ​ര​ക നാ​ണ​യ​വും സ്റ്റാ​മ്പും രാ​ഷ്ട്ര​പ​തി പു​റ​ത്തി​റ​ക്കി. 75 രൂ​പ​യു​ടെ നാ​ണ​യ​മാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്.‌

വേ​ദി​യി​ൽ രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം ഉ​പ​രാ​ഷ്ട്ര​പ​തി ‍ജ​ഗ​ദീ​പ് ധ​ൻ​ക​ർ, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ൺ റി​ജി​ജു, ജെ.​പി. ന​ഡ്ഡ, രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന് ശേ​ഷം ഇ​രു​സ​ഭ​ക​ളും പി​രി​യും. വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് സു​പ്രീം​കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ ദി​നാ​ഘോ​ഷ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മു​ഖ്യാ​തി​ഥി​യാ​കും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.