കെ. ​സു​രേ​ന്ദ്ര​ന്‍റേ​ത് രാ​ഷ്ട്രീ​യ നാ​ട​കം; രാ​ജി​വ​ച്ച് പു​റ​ത്തു പോ​ക​ണ​മെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ
Monday, November 25, 2024 11:00 AM IST
പാ​ല​ക്കാ​ട്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ രാ​ജി സ​ന്ന​ദ്ധ​ത രാ​ഷ്ട്രീ​യ നാ​ട​ക​മെ​ന്ന് ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന സ​ന്ദീ​പ് വാ​ര്യ​ർ. രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജി​വ​ച്ച് പു​റ​ത്തു​പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സ​ന്ദീ​പ് പ​റ​ഞ്ഞു.

രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് എ​ങ്ങ​നെ രാ​ജി​വ​യ്ക്കാ​തി​രി​ക്കാ​മെ​ന്നാ​ണ് സു​രേ​ന്ദ്ര​ൻ നോ​ക്കു​ന്ന​ത്. രാ​ജി​വ​യ്ക്കു​ക​യാ​ണ് വേ​ണ്ട​ത്. സ​ന്ന​ദ്ധ​ത​യ​ല്ല അ​റി​യി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജി സ​ന്ന​ദ്ധ​ത പ​ബ്ലി​സി​റ്റി സ്റ്റ​ണ്ടാ​ണ്. രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ക എ​ന്ന​ത് ബി​ജെ​പി​യി​ൽ ഇ​ല്ല. രാ​ജി​വ​യ്ക്കാ​ൻ ആ​ണെ​ങ്കി​ൽ രാ​ജി​വ​ച്ച ശേ​ഷം അ​റി​യി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സ​ന്ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS