ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ബാ​ലി​ൽ സം​ഘ​ർ​ഷം: മൂ​ന്ന് മ​ര​ണം
Sunday, November 24, 2024 5:29 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ബാ​ലി​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ഷാ​ഹി ജ​മാ മ​സ്ജി​ദി​ൽ സ​ർ​വേ ന​ട​ത്താ​ൻ എ​ത്തി​യ അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​നും പോ​ലീ​സി​നും നേ​രെ ഒ​രു​കൂ​ട്ട​മാ​ളു​ക​ൾ ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. 22 പേ​ർ‌​ക്ക് പ​രി​ക്കേ​റ്റു.

പ്ര​തി​ഷേ​ധ​ക്കാ​ർ ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​യി​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി, ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്. പോ​ലീ​സ് 15 പേരെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​ഞ്ഞാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കും എ​ന്ന് ഉ​പ​മു​ഖ്യമ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഉ​ച്ച​യോ​ടെ സ​ർ​വേ ന​ട​പ​ടി​ക​ൾ അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി. മു​ഗ​ൾ ഭ​ര​ണ​കാ​ല​ത്ത് ക്ഷേ​ത്രം ത​ക​ർ​ത്താ​ണ് ഷാ​ഹി ജ​മാ മ​സ്ജി​ദ് സ്ഥാ​പി​ച്ച​ത് എ​ന്ന​വ​കാ​ശ​പ്പെ​ട്ട് ഒ​രു അ​ഭി​ഭാ​ഷ​ക​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​ണ് സം​ബാ​ൽ ജി​ല്ലാ കോ​ട​തി സ​ർ​വേ ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

RELATED NEWS