ഐ​എ​സ്എ​ൽ; കൊ​ച്ചി​യി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, November 24, 2024 7:56 AM IST
കൊ​ച്ചി: ഐ​എ​സ്എ​ല്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മ​ത്സ​രം ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ച് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

ന​ഗ​ര​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍​നി​ന്നും ക​ളി കാ​ണാ​ന്‍ വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ആ​ലു​വ മ​ണ​പ്പു​റ​ത്ത് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം. തു​ട​ര്‍​ന്ന് കൊ​ച്ചി മെ​ട്രോ അ​ട​ക്ക​മു​ള്ള പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രേ​ണ്ട​താ​ണെ​ന്ന് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു.

പ​റ​വൂ​ര്‍, വ​രാ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​പ്പ​ള്ളി പ​ള്ളി​യു​ടെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.

ഇ​ടു​ക്കി, കോ​ട്ട​യം, പെ​രു​മ്പാ​വൂ​ര്‍ തു​ട​ങ്ങി​യ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍​നി​ന്നും വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ തൃ​പ്പൂ​ണി​ത്തു​റ ടെ​ര്‍​മി​ന​ല്‍, വ​ട​ക്കേ​ക്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​നി​ലും കാ​ണി​ക​ളെ ഇ​റ​ക്കി ഇ​രു​മ്പ​നം സീ​പോ​ര്‍​ട്ട്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.

ആ​ല​പ്പു​ഴ​യ​ട​ക്ക​മു​ള്ള തെ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ വൈ​റ്റി​ല പാ​ര്‍​ക്കിം​ഗ് ഏ​രി​യ​ക​ളി​ലും പാ​ര്‍​ക്ക് ചെ​യ്യ​ണം.

പ​ശ്ചി​മ​കൊ​ച്ചി, വൈ​പ്പി​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഫു​ട്ബോ​ള്‍ മ​ത്സ​രം കാ​ണാ​നാ​യി വ​രു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ മ​റൈ​ന്‍ ഡ്രൈ​വ് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യ​ണം.

കാ​ണി​ക​ളു​മാ​യി എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് സി​റ്റി​യു​ടെ അ​ക​ത്തേ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. വൈ​കീ​ട്ട് നാ​ല് മു​ത​ല്‍ രാ​ത്രി 11 വ​രെ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് അ​ഡീ​ഷ​ണ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.