സ​ർ​ക്കാ​രി​ന്‍റെ ജ​ന​പി​ന്തു​ണ​യും അം​ഗീ​കാ​ര​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ: മു​ഖ്യ​മ​ന്ത്രി
Saturday, November 23, 2024 7:27 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​പി​ന്തു​ണ​യും അം​ഗീ​കാ​ര​വും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​താ​ണ് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സം​ഘ​ടി​ത​മാ​യ കു​പ്ര​ചാ​ര​ങ്ങ​ളെ​യും ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ​യും മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ​യാ​ണ് ജ​ന​ങ്ങ​ൾ ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്ക് തി​ള​ങ്ങു​ന്ന വി​ജ​യം ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പാ​ല​ക്കാ​ട്ട് മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ എ​ൽ​ഡി​എ​ഫി​നൊ​പ്പം അ​ണി​നി​ര​ന്നു. ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ വി​ക​സ​ന-​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് വ​ർ​ധി​ച്ച ഊ​ർ​ജ്ജം ന​ൽ​കു​ന്ന​താ​ണ് ഈ ​ജ​ന​വി​ധി.

എ​ല്ലാ​ത്ത​രം വ​ർ​ഗീ​യ​ത​യ്ക്കും എ​തി​രാ​യ മ​ത​നി​ര​പേ​ക്ഷ വോ​ട്ടാ​ണ് എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. വ​ർ​ഗീ​യ​ത​യെ തു​റ​ന്നു​കാ​ട്ടി മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കു​ന്ന ഒ​രു സ​ന്ദേ​ശം.

ഭ​ര​ണ വി​രു​ദ്ധ വി​കാ​രം എ​ന്ന പ്ര​ചാ​ര​ണം ല​വ​ലേ​ശം പോ​ലും ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ച്ചി​ട്ടി​ല്ലെ​ന്നും വി​വാ​ദ-​നു​ണ പ്ര​ചാ​ര​ക​രെ ജ​ന​ങ്ങ​ൾ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു.

വ​ർ​ഗീ​യ ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് പാ​ല​ക്കാ​ട് നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വോ​ട്ടു​ക​ൾ നേ​ര​ത്തേ​യു​ള്ള​തി​ൽ നി​ന്നും കൂ​ടു​ക​യാ​ണു​ണ്ടാ​യ​ത്. ചി​ല താ​ൽ​ക്കാ​ലി​ക നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തൊ​ഴി​ച്ച് ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ൽ ശാ​ശ്വ​ത​മാ​യ ച​ല​നം ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കി​ല്ല.

നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​യും വ​യ​നാ​ട് ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.