കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചു: കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്
Saturday, November 23, 2024 6:48 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രാ​യ ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​വും കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റുമായി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ്ര​തി​ഫ​ലി​ച്ചി​ല്ലെ​ന്ന എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം ജ​ന​ങ്ങ​ളെ​യും ജ​ന​വി​ധി​യേ​യും അ​പ​ഹ​സി​ക്കു​ന്ന​താ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​റ​ഞ്ഞു.

കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഉ​പ​തെര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക ആ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​നേ​ട്ട​ങ്ങ​ളൊ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കാ​നി​ല്ലാ​ത്ത​തി​നാ​ല്‍ വി​വാ​ദ​ങ്ങ​ളും വ​ര്‍​ഗീ​യ​ത​യും പ്ര​ച​രി​പ്പി​ച്ചാ​ണ് എ​ല്‍​ഡി​എ​ഫും അ​വ​രു​ടെ കേ​ര​ള​ത്തി​ലെ ര​ഹ​സ്യ സ​ഖ്യ​ക​ക്ഷി​യാ​യ ബി​ജെ​പി​യും തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. കോ​ണ്‍​ഗ്ര​സി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്താ​നാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും ശ്ര​മി​ച്ച​തെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​റ​ഞ്ഞു.

"ബി​ജെ​പി​യെ സ​ഹാ​യി​ച്ച് സി​പി​എം സ്വ​യം ത​ക​രു​ക​യാ​ണ്.​ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​യെ നേ​രി​ടാ​ന്‍ സി​പി​എ​മ്മി​ന് ക​രു​ത്തി​ല്ല. എ​ല്‍​ഡി​എ​ഫി​ന്റെ അ​ക്ര​മ,അ​ഴി​മ​തി രാ​ഷ്ട്രീ​യ​ത്തെ​യും ബി​ജെ​പി​യു​ടെ വ​ര്‍​ഗീ​യ രാ​ഷ്ട്രീ​യ​ത്തെ​യും നേ​രി​ടാ​നു​ള്ള ശേ​ഷി കോ​ണ്‍​ഗ്ര​സി​നും യു​ഡി​എ​ഫി​നും മാ​ത്ര​മാ​ണു​ള്ള​ത്.'-​കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് പ​റ​ഞ്ഞു.

സി​പി​എ​മ്മും ബി​ജെ​പി​യും ചേ​ര്‍​ന്ന് പ്ര​ച​രി​പ്പി​ച്ച എ​ല്ലാ വ​ര്‍​ഗീ​യ​ത​യെ​യും ജ​നം ത​ള്ളി​ക്ക​ള​ഞ്ഞു. പാ​ല​ക്കാ​ട് യു​ഡി​എ​ഫി​ന്‍റെ മി​ക​ച്ച വി​ജ​യം സ​ര്‍​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​ര​ത്തി​ന് തെ​ളി​വാ​ണ്. ചേ​ല​ക്ക​ര​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ കു​റ​യ്ക്കാ​ന്‍ സാ​ധി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ നേ​ട്ട​മാ​ണെ​ന്നും മാ​വേ​ലി​ക്ക​ര എം​പി പ​റ​ഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.