യു​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ മ​ണ്ഡ​ലം നി​ല​നി​ർ​ത്തും: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Saturday, November 23, 2024 7:10 AM IST
പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​മെ​ന്ന് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ഫ​ല​മ​റി​യാ​ൻ ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് വി​ജ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കു​വെ​ച്ച​ത്.

ബി​ജെ​പി വ​ലി​യ വി​ജ​യ പ്ര​തീ​ക്ഷ കൈ​വെ​ച്ചാ​ലും അ​ന്തി​മ വി​ജ​യം മ​തേ​ത​ര​ത്വ​ത്തി​നാ​യി​രി​ക്കു​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ആ​ധി​പ​ത്യ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഗ്രൗ​ണ്ടി​ൽ നി​ന്ന് കി​ട്ടു​ന്ന റി​പ്പോ​ർ​ട്ട്. ന​ഗ​ര​സ​ഭ​യി​ലും പ​ഞ്ചാ​യ​ത്തി​ലും മ​തേ​ത​ര മു​ന്ന​ണി​യു​ടെ വി​ജ​യ​മു​ണ്ടാ​വും. ഒ​ഫീ​ഷ്യ​ലി ഒ​രു പാ​ട്ടും ഇ​റ​ക്കി​യി​ട്ടി​ല്ല.

ആ​വേ​ശ​ക്ക​മ്മി​റ്റി​ക്കാ​ർ എ​ത്തും. ജ​ന​ങ്ങ​ൾ ന​മ്മോ​ട് കാ​ണി​ക്കു​ന്ന സ​ഹ​ക​ര​ണ​വും ചി​രി​യു​മെ​ല്ലാം മോ​ശ​മാ​വി​ല്ല. ന​ല്ല ന​മ്പ​റു​ണ്ടാ​വു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് മ​തേ​ത​ര സം​വി​ധാ​ന​മാ​ണ് ജ​യി​ക്കു​ന്ന​തെ​ന്ന് വി​.കെ ശ്രീ​ക​ണ്ഠ​നും പ്ര​തി​ക​രി​ച്ചു.

RELATED NEWS