"കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ': സ​ജി ചെ​റി​യാ​നെ സം​ര​ക്ഷി​ച്ച് സി​പി​എം
Thursday, November 21, 2024 1:25 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ല്ല​പ്പ​ള്ളി​യി​ലെ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ സം​ര​ക്ഷി​ച്ച് സി​പി​എം. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി​യും സ​ർ​ക്കാ​രും ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കോ​ട​തി വി​ധി​യ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം സ​ജി ചെ​റി​യാ​ൻ രാ​ജി​വ​യ്ക്കു​മോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഗോ​വി​ന്ദ​ൻ ത​യാ​റാ​യി​ല്ല.

മ​ല്ല​പ്പ​ള്ളി​യി​ൽ സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഇ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​യ കോ​ട​തി, കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടിരുന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ അ​ന്തി​മ റി​പ്പാ​ർ​ട്ട് റ​ദ്ദാ​ക്കു​ക​യും അ​ത് സ്വീ​ക​രി​ച്ച മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വും കോ​ട​തി റ​ദ്ദാ​ക്കി. കേ​സി​ൽ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണം. സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സാ​ക്ഷി​ക​ളാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി എ​ടു​ക്കാ​ത്ത​ത് തെ​റ്റാ​ണ്. ധൃ​തി പി​ടി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. "കു​ന്തം കു​ട​ച​ക്രം' എ​ന്നീ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.