ഝാ​ൻ​സി ആ​ശു​പ​ത്രി​യി​ലെ തീ​പി​ടി​ത്തം; മൂ​ന്നു​കു​ട്ടി​ക​ൾ കൂ​ടി മ​രി​ച്ചു
Thursday, November 21, 2024 12:29 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലെ മ​ഹാ​റാ​ണി ല​ക്ഷ്മി​ഭാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് കു​ട്ടി​ക​ൾ കൂ​ടി മ​രി​ച്ചു, ഇ​തോ​ടെ മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 15 ആ​യി.

ആ​ശു​പ​ത്രി​യി​ലെ എ​ൻ​ഐ​സി​യു വാ​ർ​ഡി​ൽ ന​വം​ബ​ർ 15ന് ​രാ​ത്രി​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യം 49 കു​ട്ടി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​നി​ന്നും 39 കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.

ര​ക്ഷ​പ്പെ​ടു​ത്തി​യ 39 കു​ട്ടി​ക​ളി​ൽ മൂ​ന്ന് പേ​ർ കൂ​ടി മ​രി​ച്ച​താ​യി മ​ഹാ​റാ​ണി ല​ക്ഷ്മി​ഭാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ന​രേ​ന്ദ്ര സിം​ഗ് സെ​ൻ​ഗാ​ർ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. ര​ണ്ട് കു​ട്ടി​ക​ൾ കൂ​ടി ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് സെ​ൻ​ഗാ​ർ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.