സ​ന്തോ​ഷ് ട്രോ​ഫി പോ​രാ​ട്ട​ത്തി​നു കേ​ര​ളം ഇ​ന്നു ക​ള​ത്തി​ൽ, എ​തി​രാ​ളി റെ​യി​ൽ​വേ​സ്
Wednesday, November 20, 2024 11:37 AM IST
കോ​ഴി​ക്കോ​ട്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മ​ല്‍​സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ റെ​യി​ല്‍​വേ​യെ നേ​രി​ടാ​ന്‍ കേ​ര​ളം ഇ​ന്നി​റ​ങ്ങും.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും സെ​മി കാ​ണാ​തെ പു​റ​ത്താ​യ കേ​ര​ളം ഇ​ത്ത​വ​ണ യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പി​ലാ​ണ് ഹോം ​ഗ്രൗ​ണ്ടാ​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​ത്. വൈ​കു​ന്നേ​രം 3.30നാ​ണു മ​ല്‍​സ​രം.

അ​ഞ്ചു​വ​ട്ടം ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള പ്ര​തി​രോ​ധം കാ​ത്ത കേ​ര​ള പോ​ലീ​സി​ന്‍റെ വി​ശ്വ​സ്ത​നാ​യ ജി. ​സ​ഞ്‌​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു കേ​ര​ളം ഇ​റ​ങ്ങു​ന്ന​ത്. 2022ല്‍ ​കേ​ര​ളം ചാ​മ്പ്യ​ന്‍​മാ​രാ​യ​പ്പോ​ള്‍ അം​ഗ​മാ​യി​രു​ന്നു സ​ഞ്‌​ജു.

2018ലും 2022​ലും കി​രീ​ടം ചൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഗോ​ൾ​കീ​പ്പ​ർ എ​സ്‌. ഹ​ജ്‌​മ​ലാ​ണ് വൈ​സ്‌ ക്യാ​പ്‌​റ്റ​ൻ. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ക​ളി​ച്ച അ​ഞ്ചു പേ​രാ​ണു ടീ​മി​ലു​ള്ള​ത്.

മു​ന്നേ​റ്റ​ക്കാ​ര​ൻ ഗ​നി അ​ഹ​മ്മ​ദ്‌ നി​ഗ​മാ​ണു സൂ​പ്പ​ർ​താ​രം. ഐ​എ​സ്‌​എ​ല്ലും ഐ ​ലീ​ഗും ക​ളി​ച്ചു പ​രി​ച​യ​മു​ണ്ട്‌ ഈ ​കോ​ഴി​ക്കോ​ട്ടു​കാ​ര​ന്.

കെ. ​സ​ൽ​മാ​ൻ, നി​ജോ ഗി​ൽ​ബ​ർ​ട്ട്‌, വി. ​അ​ർ​ജു​ൻ തു​ട​ങ്ങി​യ പ​രി​ച​യ സ​മ്പ​ന്ന​രി​ലും കേ​ര​ള​ത്തി​നു പ്ര​തീ​ക്ഷ​യു​ണ്ട്. എ​ട്ടാം കീ​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണു കേ​ര​ളം ബൂ​ട്ട് കെ​ട്ടു​ന്ന​ത്.

അ​തേ​സ​മ​യം, മ​ല​യാ​ളി​ക്ക​രു​ത്തി​ലാ​ണു റെ​യി​ൽ​വേ​സി​ന്‍റെ വി​ശ്വാ​സം. 22 അം​ഗ ടീ​മി​ൽ ആ​റു പേ​രും മ​ല​യാ​ളി​ക​ളാ​ണ്. സ​ഹ​പ​രി​ശീ​ല​ക​നും മാ​നേ​ജ​രും ചേ​രു​ന്ന​തോ​ടെ ടീ​മി​ലെ കേ​ര​ള പ്രാ​തി​നി​ധ്യം എ​ട്ടാ​കും. മൂ​ന്നു​വ​ട്ടം സ​ന്തോ​ഷ്‌ ട്രോ​ഫി ഉ​യ​ർ​ത്തി​യ റെ​യി​ൽ​വേ​സ്‌ ക​രു​ത്തു​റ്റ നി​ര​യു​മാ​യാ​ണു വ​രു​ന്ന​ത്‌. പു​തി​യ സീ​സ​ണി​ലേ​ക്കു മി​ക​ച്ച യു​വ​താ​ര​ങ്ങ​ളെ കൂ​ടാ​ര​ത്തി​ലെ​ത്തി​ച്ചു.

ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ള കു​പ്പാ​യ​മി​ട്ട മൂ​ന്നു പേ​രു​ണ്ട്‌ സം​ഘ​ത്തി​ൽ. സി​ദ്ധാ​ർ​ഥ്‌ ആ​ർ. നാ​യ​ർ, അ​ബ്‌​ദു​റ​ഹീം, മു​ഹ​മ്മ​ദ്‌ ആ​ഷി​ഖ്‌ എ​ന്നി​വ​ർ. ക​ണ്ണൂ​രു​കാ​ര​ൻ സി​ദ്ധാ​ർ​ഥാ​ണ് ഒ​ന്നാം ന​മ്പ​ർ ഗോ​ളി. വിം​ഗ​റാ​യ അ​ബ്‌​ദു​റ​ഹീം മി​ക​ച്ച ഫോ​മി​ലാ​ണെ​ന്ന​തു കേ​ര​ള​ത്തി​നു വെ​ല്ലു​വി​ളി​യാ​കും. മു​മ്പ്‌ കേ​ര​ള​ത്തി​നാ​യി ബൂ​ട്ടി​ട്ട ജോ​ൺ പോ​ൾ ജോ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കും.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.