മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാഡി വ​ൻ വി​ജ​യം നേ​ടും: വി​നേ​ഷ് ഫോ​ഗ​ട്ട്
Tuesday, November 19, 2024 7:01 AM IST
മും​ബൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാഡി വ​ൻ വി​ജ​യ നേ​ടു​മെ​ന്ന് ഗു​സ്തി താ​ര​വും ഹ​രി​യാ​ന​യി​ലെ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​മാ​യ വി​നേ​ഷ് ഫോ​ഗ​ട്ട്. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മ​ഹാ​വി​കാ​സ് അ​ഘാഡിക്കൊ​പ്പ​മാ​ണെ​ന്നും വി​നേ​ഷ് പ​റ​ഞ്ഞു. പൂ​നെ​യി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​യാ​യി​രു​ന്നു വി​നേ​ഷി​ന്‍റെ പ്ര​തി​ക​ര​ണം.

"മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ​വി​കാ​സ് അ​ഘാ​ഡി വി​ജ​യം ഉ​റ​പ്പി​ച്ച് ക​ഴി​ഞ്ഞു. ബി​ജെ​പി​യു​ടെ സ​ഖ്യ​ത്തി​നെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ​ർ​ക്കാ​രു​ക​ളെ കേ​ന്ദ്ര ഭ​ര​ണ​ത്തി​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് താ​ഴെ ഇ​റ​ക്കു​ന്ന ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ വി​ധി​യെ​ഴു​ത്തു​ണ്ടാ​കും.'- വി​നേ​ഷ് ഫോ​ഗ​ട്ട് പ​റ​ഞ്ഞു.

288 മ​ണ്ഡ​ല​ങ്ങ​ളാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​ള്ള​ത്. ബു​ധ​നാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

RELATED NEWS