ക​ല്ലേ​റ്; മ​ഹാ​രാ​ഷ്ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​നി​ൽ ദേ​ശ്മു​ഖി​ന് പ​രി​ക്ക്
Tuesday, November 19, 2024 3:38 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും എ​ൻ​സി​പി നേ​താ​വു​മാ​യ അ​നി​ൽ ദേ​ശ്മു​ഖി​ന്‍റെ കാ​റി​ന് നേ​രെ ക​ല്ലേ​റ്. സം​ഭ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ന​ർ​ഖേ​ഡ് ഗ്രാ​മ​ത്തി​ലെ ഒ​രു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം തി​ൻ​ഖേ​ഡ ബി​ഷ്ണൂ​ർ റോ​ഡി​ൽ നി​ന്നും ക​ട്ടോ​ളി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ടോ​ൾ ജ​ല​ൽ​ഖേ​ഡ റോ​ഡി​ൽ വ​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​റി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ കാ​റി​ന്‍റെ മു​ൻ സീ​റ്റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന അ​നി​ൽ ദേ​ശ്മു​ഖി​ന്‍റെ ത​ല​യി​ൽ നി​ന്ന് ര​ക്തം വ​ന്നു. നി​ല​വി​ൽ നാ​ഗ്പൂ​രി​ലെ അ​ല​ക്സി​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം. ആ​ക്ര​മ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ തി​രി​ച്ച​റി​യാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന നാ​ഗ്പൂ​ർ റൂ​റ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ഹ​ർ​ഷ് പൊ​ദ്ദാ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്കെ​തി​രെ വേ​ഗ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശ്മു​ഖി​ന്‍റെ അ​നു​യാ​യി​ക​ൾ കാ​ട്ടോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ന് പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.