തെ​റ്റാ​യ സ​ന്ദേ​ശം ന​ല്കു​ന്നു: സീ​രി​യ​ൽ മേ​ഖ​ല​യി​ൽ സെ​ൻ​സ​റിം​ഗ് ആ​വ​ശ്യ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ
Monday, November 18, 2024 3:40 PM IST
തി​രു​വ​ന​ന്ത​പു​രം: സീ​രി​യ​ൽ മേ​ഖ​ല​യി​ൽ സെ​ൻ​സ​റിം​ഗ് ആ​വ​ശ്യ​മാ​ണെ​ന്ന് വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. സീ​രി​യ​ലു​ക​ള്‍ ചി​ല തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​നു ന​ല്‍​കു​ന്നു​ണ്ട്. 2017-18 കാ​ല​ത്താ​ണ് മെ​ഗാ സീ​രി​യ​ലു​ക​ൾ നി​രോ​ധി​ക്ക​ണ​മെ​ന്ന റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ആ ​റി​പ്പോ​ർ​ട്ട് താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു.

സീ​രി​യ​ൽ മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ടെ​ന്നും സീ​രി​യ​ൽ രം​ഗ​ത്തെ സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ക​മ്മീ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും പി. ​സ​തീ​ദേ​വി പ​റ​ഞ്ഞു.

അതേസമയം, പാ​ല​ക്കാ​ട്ട് കോ​ൺ​ഗ്ര​സു​കാ​രാ​യ വ​നി​താ നേ​താ​ക്ക​ളു​ടെ മു​റി​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ കൂട്ടിച്ചേർത്തു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

റെ​യ്ഡ് ന​ട​ന്ന മു​റി​ക​ളി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ നേ​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഷാ​നി​മോ​ള്‍ ഉ​സ്മാ​ൻ, ബി​ന്ദു കൃ​ഷ്ണ എ​ന്നി​വ​രു​ടെ മു​റി​ക​ളി​ലാ​ണ് രാ​ത്രി​യി​ൽ പോ​ലീ​സി​ന്‍റെ റെ​യ്ഡ് ന​ട​ന്ന​ത്.

ഹോ​ട്ട​ലി​ല്‍ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ള്‍ ഐ​ഡി കാ​ര്‍​ഡ് പോ​ലും കാ​ണി​ക്കാ​തെ വ​നി​താ പോ​ലീ​സി​നോ​ടൊ​പ്പ​മ​ല്ലാ​തെ പു​രു​ഷ പോ​ലീ​സ് മാ​ത്ര​മാ​യി പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി എ​ന്ന​താ​യി​രു​ന്നു പ​രാ​തി. ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

വ​നി​താ പോ​ലീ​സി​ല്ലാ​തെ പു​രു​ഷ പോ​ലീ​സ് മാ​ത്ര​മാ​യി പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി എ​ന്ന​താ​യി​രു​ന്നു പ​രാ​തി. പു​രു​ഷ പോ​ലീ​സ് വ​നി​താ നേ​താ​ക്ക​ളു​ടെ ബാ​ഗു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ന്നും ഷാ​നി​മോ​ളും ബി​ന്ദു​വും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളി​ലാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.