സ​ന്ദീ​പി​നെ എ​തി​ർ​ത്ത​ത് ര​ണ്ട് കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, November 17, 2024 1:30 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പ് വാ​ര്യ​യെ എ​തി​ർ​ത്ത​ത് ര​ണ്ട് കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. താ​ന്‍ അ​റി​യ​പ്പെ​ടു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര​നൊ​ന്നും അ​ല്ലെ​ന്നും ഒ​രു എ​ളി​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍. സ​ന്ദീ​പ് വാ​ര്യ​രു​ടെ വ​ര​വ് ടി​വി​യി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​ത്. സു​രേ​ഷ് ഗോ​പി​യോ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നോ ജോ​ര്‍​ജ് കു​ര്യ​നോ കോ​ണ്‍​ഗ്ര​സി​ലേ​യ്ക്ക് വ​ന്നാ​ലും താ​ന്‍ സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

സ​ന്ദീ​പ് വാ​ര്യ​രു​ടെ കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് ര​ണ്ട് എ​തി​ര​ഭി​പ്രാ​യം മാ​ത്ര​മേ ഉ​ള്ളൂ. ഒ​ന്ന് അ​ദ്ദേ​ഹം ഗാ​ന്ധി വ​ധ​ത്തെ ന്യാ​യീ​ക​രി​ച്ചു. ര​ണ്ട് രാ​ഹു​ല്‍ ഗാ​ന്ധി​യെ വ്യ​ക്തി​പ​ര​മാ​യി വി​മ​ര്‍​ശി​ച്ചു. വി​മ​ര്‍​ശ​നം ര​ണ്ടു​ത​ര​ത്തി​ലു​ണ്ട്. രാ​ഷ്ട്രീ​യ​പ​ര​മാ​യും വ്യ​ക്തി​പ​ര​മാ​യും വി​മ​ര്‍​ശി​ക്കാം.

സു​രേ​ന്ദ്ര​നെ​പ്പ​റ്റി സ​ന്ദീ​പ് വാ​ര്യ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യ വി​മ​ര്‍​ശ​ന​മാ​ണ്. അ​ത് ഞ​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ന്നു. പ​ക്ഷേ രാ​ഹു​ല്‍ ഗാ​ന്ധി​യെ​പ്പ​റ്റി അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് അ​ത​ല്ല. ഈ ​ര​ണ്ട് കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് മാ​ത്ര​മാ​ണ് സ​ന്ദീ​പ് വാ​ര്യ​രു​ടെ വ​ര​വി​നെ താ​ന്‍ എ​തി​ര്‍​ത്ത​ത്.

പ​ക്ഷേ പാ​ര്‍​ട്ടി ഒ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ​മു​ത​ല്‍ സ​ന്ദീ​പ് വാ​ര്യ​ര്‍ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി. ഇ​ന്ന് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ക​ണ്ട​തു​മു​ത​ല്‍ അ​ദ്ദേ​ഹം യു​ഡി​എ​ഫു​കാ​ര​നു​മാ​യി. ഇ​നി അ​തി​ല്‍ തു​ട​ര്‍​ച​ര്‍​ച്ച​ക​ളി​ല്ല.

ഇ​ന്ന​ലെ മു​ത​ല്‍ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യി മാ​റി​യ സ​ന്ദീ​പ് വാ​ര്യ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ത​ങ്ങ​ള്‍ക്ക് ഒ​രു എ​തി​ര​ഭി​പ്രാ​യ​വും ഇ​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.