സി​പി​എം-​ബി​ജെ​പി സം​യു​ക്ത ഇ​ന്നോ​വ ത​ന്നെ കൊ​ല്ലാ​ൻ അ​യ​ക്കു​മോ എ​ന്നു ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ
Sunday, November 17, 2024 9:43 AM IST
മ​ല​പ്പു​റം: ബി​ജെ​പി​യും സി​പി​എ​മ്മും ഒ​രു​മി​ച്ചാ​ണ് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യം ന​ട​ത്തു​ന്ന​തെ​ന്ന് സ​ന്ദീ​പ് വാ​ര്യ​ർ. ഭ​ക്ഷ​ണം വ​സ്ത്രം, ഭാ​ഷ എ​ല്ലാം ഒ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​മാ​ണ്. അ​തു​പോ​ലെ​യാ​ണ് രാ​ഷ്ട്രീ​യ​വും. എ​ന്തി​നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഇ​ത്ര അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് ചോ​ദി​ച്ചു. പാ​ണ​ക്കാ​ടെത്തി ലീ​ഗ് നേ​താ​ക്ക​ളെ ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു സ​ന്ദീ​പി​ന്‍റെ പ്ര​തി​ക​ര​ണം.

ഒ​രു സി​പി​എം-​ബി​ജെ​പി സം​യു​ക്ത ഇ​ന്നോ​വ ത​ന്നെ കൊ​ല്ലാ​ൻ അ​യ​ക്കു​മോ എ​ന്നു ഭ​യ​പ്പെ​ടു​ക്ക​യാ​ണ്. ആ ​ഇ​ന്നോ​വ ഒ​രു പ​ക്ഷേ ഡ്രൈ​വ് ചെ​യ്യു​ന്ന​ത് എം.​ബി. രാ​ജേ​ഷ് ആ​ണെ​ങ്കി​ൽ ആ ​ഇ​ന്നോ​വ​യ്ക്ക് അ​ക​ത്ത് ത​നി​ക്കു​ള്ള ക്വ​ട്ടേ​ഷ​നു​മാ​യി വ​രു​ന്ന​ത് സു​രേ​ന്ദ്ര​ൻ ആ​യി​രി​ക്കാം. ഈ ​ര​ണ്ട് കൂ​ട്ട​രും ഒ​രു​മി​ച്ചാ​ണ​ല്ലോ കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യം ന​ട​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പും അ​തു​പോ​ലെ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു.

സി​പി​എം-​ബി​ജെ​പി സം​യു​ക്ത ഇ​ന്നോ​വ പ​രി​പാ​ടി ത​ന്‍റെ നേ​ർ​ക്ക് അ​ടു​ക്കു​ന്നു​വെ​ന്നാ​ണ് മ​ന​സി​ലാ​കു​ന്ന​ത്. ഇ​രു​കൂ​ട്ട​രും ഒ​രു പോ​ലെ​യാ​ണ് ത​നി​ക്കെ​തി​രെ ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്ന​ത്. ഇ​ത് എ​ങ്ങ​നെ​യാ​ണ് സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ പോ​ലെ ആ​ക്ഷേ​പി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ജ​നം ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​പ്പു​റം സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ നാ​ടാ​ണ്. ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യം സം​സാ​രി​ക്കു​ന്ന സ​മ​യ​ത്ത് താ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് ഹൃ​ദ​യ​വേ​ദ​ന​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് ത​ന്‍റെ ഈ ​വ​ര​വ് തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ സ​ഹായിക്കുമെന്നാണ് വി​ശ്വ​സി​ക്കു​ന്ന​ത്.

സ​ന്ദീ​പി​ന് വ​ലി​യ ക​സേ​ര കി​ട്ട​ട്ടെ എ​ന്നാ​ണ​ല്ലോ പ​റ​ഞ്ഞ​ത്. ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ മ​ഹ​ത്വം അ​റി​യാ​ത്ത​വ​രാ​ണ് ആ ​കാ​ര്യ​ങ്ങ​ളൊ​ക്കെ പ​റ​യു​ന്ന​ത്. ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി ഒ​രു ക​സേ​ര കി​ട്ടി​യെ​ങ്കി​ൽ അ​ത് വ​ലി​യ ക​സേ​ര​യാ​ണെ​ന്നും സ​ന്ദീ​പ് പ​റ​ഞ്ഞു.

ഓ​ഫറിന്‍റെ ഭാ​ഗ​മാ​യി​ട്ട​ല്ല കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്ന പാ​ർ​ട്ടി​യി​ലേ​ക്കാ​ണ് താ​ൻ വ​ന്ന​ത്. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചാ​ണ് യു​ഡി​എ​ഫി​ലേ​ക്ക് വ​ന്ന​ത്. ബി​ജെ​പി​യെ ന​ന്നാ​ക്കാ​ൻ താ​ൻ ഉ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ഇ​ന്നു മു​ത​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യം ഉ​യ​ർ​ത്തി​പ്പി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും സ​ന്ദീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.