മോ​ച​ന ഉ​ത്ത​ര​വി​നാ​യി കാ​ത്ത്... അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കേ​സ് ഇ​ന്നു പ​രി​ഗ​ണി​ക്കും
Sunday, November 17, 2024 8:35 AM IST
റി​യാ​ദ്: പ​തി​നെ​ട്ട് വ​ര്‍​ഷ​മാ​യി സൗ​ദി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കേ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​യി​ല്‍ മോ​ച​ന ഉ​ത്ത​ര​വ് ഇ​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കേ​സ് റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി​യു​ടെ പു​തി​യ ബെ​ഞ്ചാ​ണ് പ​രി​ഗ​ണി​ക്കു​ക. സൗ​ദി സ​മ​യം രാ​വി​ലെ ഒ​ൻ​പ​തി​ന് കേ​സ് പ​രി​ഗ​ണി​ക്കു​ക. അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​നും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നും അ​ബ്ദു​ൾ റ​ഹീ​മോ നേ​രി​ട്ടോ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​ന് അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ വ​ധ​ശി​ക്ഷ കോ​ട​തി റ​ദ്ദാ​ക്കി​യെ​ങ്കി​ലും ജ​യി​ല്‍ മോ​ചി​ത​നാ​യി​ട്ടി​ല്ല.

സൗ​ദി പൗ​ര​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹീം. രോ​ഗി​യാ​യ കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ സ്ഥാ​പി​ച്ച ജീ​വ​ന്‍​ര​ക്ഷ ഉ​പ​ക​ര​ണം അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ കൈ​ത​ട്ടി പോ​കു​ക​യും കു​ട്ടി മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സൗ​ദി കോ​ട​തി അ​ബ്ദു​ൾ റ​ഹീ​മി​ന് വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു.

RELATED NEWS