യു​പി​യി​ൽ ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ തീ​പി​ടി​ത്തം
Saturday, November 16, 2024 12:16 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി സൂ​ച​ന. ഝാ​ൻ​സി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് പു​ക നി​റ​ഞ്ഞ വാ​ർ​ഡി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് ഡോ​ക്ട​ർ​മാ​രും മെ​ഡി​ക്ക​ൽ സ്റ്റാ​ഫും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​ട​ൻ സ്ഥ​ല​ത്തെ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഡോ​ക്ട​ർ​മാ​രോ​ടും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.