ആ​ന എ​ഴു​ന്ന​ള്ളി​പ്പ്: കോ​ട​തി​വി​ധി പ​രി​ശോ​ധി​ക്കു​മെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍
Friday, November 15, 2024 5:23 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ന എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി വി​ധി​യി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​പ്പീ​ല്‍ പോ​കു​മെ​ന്ന് മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍. തൃ​ശൂ​ര്‍ പൂ​രം ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ത്സ​വ​ങ്ങ​ള്‍ പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ല്‍ ത​ന്നെ ത​ട​സ​മി‌​ല്ലാ​തെ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഉ​ത്സ​വ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. അ​തി​നാ​ല്‍ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ള്‍ പ​ഠി​ച്ച ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ത​പ​രി​പാ​ടി​ക​ളി​ലും ഉ​ത്സ​വ​ങ്ങ​ളി​ലും മ​റ്റു പ​രി​പാ​ടി​ക​ളി​ലും ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ന​ല്ല ഭ​ക്ഷ​ണം, വി​ശ്ര​മം എ​ന്നി​വ​ക്കൊ​പ്പം എ​ഴു​ന്ന​ള്ളി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്ഥ​ലം, പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് നി​ശ്ചി​ത ദൂ​രം എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലു​ണ്ട്.

പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍ ആ​ന​യു​ടെ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം. ജി​ല്ലാത​ല സ​മി​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​യി​രി​ക്ക​ണം ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ന് അ​നു​മ​തി ന​ല്‍​കേ​ണ്ട​ത്.

സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഉ​ള്ള ഡോ​ക്ട​ർ​മാ​ർ ആ​യി​രി​ക്ക​ണം ആ​ന​ക​ള്‍​ക്ക് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​ത്. ഉ​ത്ത​ര​വ് ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​ക​ള്‍ തോ​റും ക​മ്മി​റ്റി​ക​ള്‍ ഉ​ണ്ടാ​ക്ക​ണം. ഇ​തി​ൽ ആ​നി​മ​ൽ വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡി​ന്‍റെ അം​ഗ​ത്തെ​യും ഉ​ള്‍​പ്പെ​ടു​ത്ത​ണം.

എ​ഴു​ന്ന​ള്ള​ത്തി​ൽ ആ​ന​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം മൂ​ന്നു മീ​റ്റ​ര്‍ ആ​യി​രി​ക്ക​ണം. ഈ ​മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. കേ​സി​ൽ നാ​ല് ദേ​വ​സ്വ​ങ്ങ​ളെ​യും കോ​ട​തി സ്വ​മേ​ധ​യാ ക​ക്ഷി ചേ​ർ​ത്തു. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ ആ​ന​യെ എ​ഴു​ന്ന​ള്ള​ത്തി​ൽ നി​ര്‍​ത്ത​രു​തെ​ന്ന​ത് എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ മ​റ്റു നി​ര​വ​ധി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.