വ​യ​നാ​ട് ദു​ര​ന്തം; കേ​ന്ദ്രം രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​തെ​ന്ന് കെ.​വി. തോ​മ​സ്
Friday, November 15, 2024 12:53 PM IST
കൊ​ച്ചി: വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ദു​ര​ന്ത​ത്തെ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ത്ത കേ​ന്ദ്രം രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​തെ​ന്ന് കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി തോ​മ​സ്. ഓ​ഗ​സ്റ്റ് ആ​ദ്യ വാ​രം ത​ന്നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​നു​ള്ള മ​റു​പ​ടി​യാ​ണ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

100 ശ​ത​മാ​നം സ​ഹാ​യം വേ​ണ​മെ​ങ്കി​ല്‍ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം. സം​സ്ഥാ​ന ദു​ര​ന്ത​മോ പ്ര​കൃ​തി ദു​ര​ന്ത​മോ ആ​ണെ​ങ്കി​ല്‍ 80 ശ​ത​മാ​നം കേ​ന്ദ്ര സ​ര്‍​ക്കാ​രും 20 ശ​ത​മാ​നം സം​സ്ഥാ​ന​വും ന​ല്‍​ക​ണം. ഈ ​പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കി​യാ​ണ് ഓ​ഗ​സ്റ്റ് ആ​ദ്യ ആ​ഴ്ച ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​ത്ത് ന​ല്‍​കി​യ​ത്.

താ​ന​ത് പി​ന്തു​ട​ര്‍​ന്ന് വീ​ണ്ടും ക​ത്ത് ന​ല്‍​കി. ആ ​ക​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണ് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വ​ന്ന​ത്. പ്ര​ത്യേ​ക​മാ​യ സ​ഹാ​യം വ​യ​നാ​ടി​ന് ല​ഭി​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​ന്ദ്ര​ധ​ന​മ​ന്ത്രി​യെ​യും നേ​രി​ട്ട് ക​ണ്ട​താ​ണ്. നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ കൊ​ച്ചി​യി​ല്‍ വ​ന്ന​പ്പോ​ള്‍ കൈ​വി​ടി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് ത​ന്നെ പ​റ​ഞ്ഞ​താ​ണെ​ന്നും തോ​മ​സ് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണി​ത്. ദു​ര​ന്തം ന​ട​ന്ന അ​ന്ന് മു​ത​ല്‍ സം​സ്ഥാ​നം കേ​ന്ദ്ര​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ന​ല്‍​കി​യ​ത്. ഒ​രു സ​ന്ദ​ര്‍​ഭ​ത്തി​ലും സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് പി​ഴ​വ് വ​ന്നി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യെ പോ​യി ക​ണ്ടു. അ​പ്പോ​ഴും പോ​സി​റ്റീ​വാ​യാ​ണ് സം​സാ​രി​ച്ച​ത്. ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​ല്‍ ചെ​യ്യാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​ണി​തെ​ന്നും തോ​മ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ന്ദ്ര നി​ല​പാ​ടി​നെ​തി​രേ പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണം. പ്ര​തി​പ​ക്ഷം രാ​ഷ്ട്രീ​യം ക​ളി​ക്ക​രു​തെ​ന്നും കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ട ന്യാ​യ​മാ​യ അ​വ​കാ​ശ​ത്തി​നു വേ​ണ്ടി പാ​ര്‍​ല​മെ​ന്‍റി​ല്‍ ശ​ബ്ദം ഉ​യ​ര്‍​ത്ത​ണ​മെ​ന്നും കെ.​വി. തോ​മ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.