ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല; മ​ണി​പ്പു​രി​ല്‍ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു
Friday, November 15, 2024 10:26 AM IST
ഇം​ഫാ​ല്‍: ജി​രി​ബാം ജി​ല്ല​യി​ല്‍ നി​ന്ന് സാ​യു​ധ​രാ​യ അ​ക്ര​മി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ക​രു​തു​ന്ന സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. ഇം​ഫാ​ല്‍ താ​ഴ്വ​ര​യി​ലു​ട​നീ​ള​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് ക​രി​ങ്കൊ​ടി ഉ​യ​ര്‍​ത്തി​ പ്ര​ക​ട​നം ന​ട​ത്തി. താ​ഴ്‌​വ​ര​യി​ലു​ള്ള​വ​ര്‍ മ​നു​ഷ്യ​ച്ച​ങ്ങ​ല​യും തീ​ര്‍​ത്തു.

ഈ ​മാ​സം 11ന് ​ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ അ​ര​ങ്ങേ​റി​യ​ത്. മെ​യ്‌​തേ​യ് വി​ഭാ​ഗ​ത്തി​ലെ മൂ​ന്നൂ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്. ഇ​വ​രി​ല്‍ 10 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞു​മു​ണ്ട്.

ത​ട്ടിക്കൊ​ണ്ടു പോ​ക​ലി​നു പി​ന്നി​ല്‍ ചി​ന്‍ കു​ക്കി നാ​ര്‍​ക്കോ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നാ​ണ് മെ​യ്‌​തേ​യ് ആ​രോ​പ​ണം. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ഏ​റു​ക​യാ​ണ്. ഇ​വ​രെ ഉ​ട​ന്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ബി​ജെ​പി പ്ര​സി​ഡ​ന്‍റ് എ. ​ശാ​ര​ദാ​ദേ​വി അ​ഭ്യ​ര്‍​ഥി​ച്ചു.

ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യി മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി ഡി​ജി ആസാം റൈ​ഫി​ള്‍​സ് ഇ​തി​ന​കം ചു​രാ​ച​ന്ദ്പ​രി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. അതേസമയം, മ​ണി​പ്പുരി​ൽ സം​ഘ​ർ​ഷം പ​ട​രു​ന്ന​തി​നി​ടെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ രംഗത്തെത്തി. ആ​റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ അ​ഫ്സ്‍​പ പ്ര​ഖ്യാ​പി​ച്ചു.

സെ​ക്മാ​യ്, ലാം​സാം​ഗ്(​ഇം​ഫാ​ൽ വെ​സ്റ്റ്), ലാം​ലാ​യ് (ഇം​ഫാ​ൽ ഈ​സ്റ്റ്), ലെ​യ്‍​മാ​ക്കോം​ഗ്(​കാം​ഗ്പോ​ക്പി), മൊ​യ്റാം​ഗ് (ബി​ഷ്ണു​പു​ർ), ജി​രി​ബാം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​ണ് അ​ഫ്സ്‍​പ പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​ആ​റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​ൾ​പ്പെ​ടെ 19 സ്റ്റേ​ഷ​ൻ പ​രി​ധി​ക​ൾ ഒ​ഴി​വാ​ക്കി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ സ​ർ​ക്കാ​ർ അ​ഫ്സ്‍​പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.