വാ​യു മ​ലി​നീ​ക​ര​ണം അ​തി​രൂ​ക്ഷം; രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണം
Friday, November 15, 2024 9:39 AM IST
ന്യൂ​ഡ​ല്‍​ഹി: വാ​യു ഗു​ണ​നി​ല​വാ​രം കു​ത്ത​നെ കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ക​ടു​ത്ത നി​യ​ന്ത്ര​ണ​വു​മാ​യി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മി​ല്ലാ​ത്ത മു​ഴു​വ​ന്‍ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ല​ക്ട്രി​ക് അ​ല്ലാ​ത്ത ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്നും അ​റി​യി​പ്പ് ന​ല്‍​കി. ക​ടു​ത്ത പു​ക​മ​ഞ്ഞ് ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെയും ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഡ​ല്‍​ഹി-​എ​ന്‍​സി​ആ​റി​ലെ അ​ഞ്ചു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഇ​ന്നു​മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന് സ്‌​കൂ​ളു​ക​ളോ​ട് സർക്കാർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഹ​രി​യാ​ന ഗു​രു​ഗ്രാ​മി​ലെ സ്‌​കൂ​ളു​ക​ളി​ലെ ക്ലാ​സു​ക​ള്‍ ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചു.

ക​മ്മീ​ഷ​ന്‍ ഫോ​ര്‍ എ​യ​ര്‍ ക്വാ​ളി​റ്റി മാ​നേ​ജ്മെ​ന്‍റ് പ്ര​ഖ്യാ​പി​ച്ച ഗ്രേ​ഡ​ഡ് റെ​സ്‌​പോ​ണ്‍​സ് ആ​ക്ഷ​ന്‍ പ്ലാ​ന്‍ സ്റ്റേ​ജ്-3 മ​ലി​നീ​ക​ര​ണ വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് ന​ട​പ്പി​ല്‍ വന്നത്. ക​ഴി​ഞ്ഞ ര​ണ്ടുദി​വ​സ​ങ്ങ​ളി​ലും 400 നു ​മു​ക​ളി​ലാ​ണ് ഡ​ല്‍​ഹി​യി​ലെ വാ​യു ഗു​ണ​നി​ല​വാ​ര നി​ര​ക്ക്.

ആ​ളു​ക​ള്‍ ക​ഴി​യു​ന്ന​ത്ര വീ​ടി​നു​ള്ളി​ല്‍ ത​ന്നെ ക​ഴി​യാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. വാ​യു മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ശാ​രീ​രി​കാ​വ​സ്ഥ​യെ മാ​ത്ര​മ​ല്ല മാ​ന​സി​കാ​വ​സ്ഥ​യെ​യും ബാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. പു​റ​ത്ത് പോ​കു​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ല്‍, എ​ന്‍ 95 മാ​സ്‌​ക് ധ​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മു​ണ്ട്. മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ്പ്രിം​ഗ്ല​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കും.

അ​തേ​സ​മ​യം, ദേ​ശീ​യ സു​ര​ക്ഷ, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പൊ​തു അ​ടി​സ്ഥാ​ന സൗ​ക​ര്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍​ക്ക് നി​ര്‍​മ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ നി​രോ​ധ​നം ബാ​ധ​ക​മ​ല്ല.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.