ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, November 15, 2024 3:02 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി ​കെ ബീ​നാ​കു​മാ​രി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. പ​തി​നെ​ട്ടാം പ​ടി ക​യ​റു​മ്പോ​ൾ പോ​ലീ​സു​കാ​ര​ൻ ക​ര​ണ​ത്ത​ടി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

റാ​ന്നി ഡിവൈഎ​സ്പി ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി മു​ഖാ​ന്ത​രം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു വ​രു​ത്തി പ​രാ​തി പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​ര​ന് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും പ​റ​യു​ന്നു.

അ​യ്യ​പ്പ​ഭ​ക്ത​രെ പ​തി​നെ​ട്ടാം പ​ടി ക​യ​റാ​ൻ ഒ​രു കൈ ​സ​ഹാ​യി​ക്കാ​നും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​മാ​ണ് പോ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഭ​ക്ത​രെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്ന് കേ​ൾ​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ല.

പ​രാ​തി​ക്കാ​ര​ന്‍റെ ക​ര​ണ​ത്ത​ടി​ച്ച​ത് തീ​ർ​ച്ച​യാ​യും ക്യ​ത്യ​വി​ലോ​പ​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കി​ര​ൺ സു​രേ​ഷ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.