ആ​ത്മ​ക​ഥാ വി​വാ​ദം; പാ​ർ​ട്ടി ഇ.​പി​യു​ടെ നി​ല​പാ​ടി​നൊ​പ്പ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ
Thursday, November 14, 2024 11:34 PM IST
കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​വ് ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി ഇ.​പി​യു​ടെ നി​ല​പാ​ടി​നൊ​പ്പ​മാ​ണെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ഇ.​പി ആ​ത്മ​ക​ഥ എ​ഴു​തി​ത്തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. അ​ത് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. വി​വാ​ദം അ​ദ്ദേ​ഹം നി​ഷേ​ധി​ക്കു​ക​യും ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് ച​ര്‍​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് പി. ​സ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് ഒ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വു​മി​ല്ലെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. സ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് മി​ക​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് പാ​ല​ക്കാ​ട് ല​ഭി​ച്ച​ത്. യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച ഒ​രു വി​ഭാ​ഗം സ​രി​നെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.

സ​രി​ന്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ നി​ല​യി​ല്‍ ജ​യി​ച്ചു​കൂ​ടാ എ​ന്നി​ല്ലെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ഇ.​പി. ജ​യ​രാ​ജ​ന്‍ പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​നാ​കാ​ന്‍ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ത​ങ്ങ​ളെ​ല്ലാം പാ​ര്‍​ട്ടി തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​രാ​ണ്. പാ​ര്‍​ട്ടി ഏ​ക​ക​ണ്ഠ​മാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​ണ് സ​രി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം. വ്യാ​ജ വോ​ട്ടു​ക​ള്‍ ചേ​ര്‍​ക്ക​പ്പെ​ട്ട​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി വ്യ​ക്ത​ത വ​രു​ത്ത​ണം. സ​രി​ന്‍റെ പേ​ര് ചേ​ര്‍​ത്ത​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ അ​തും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.