ശ​ബ​രി​മ​ല തീ​ര്‍​ത്ഥാ​ട​നം: പ​ന്പ സ​ന്ദ​ർ​ശി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി; മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി
Thursday, November 14, 2024 10:15 PM IST
പ​ത്ത​നം​തി​ട്ട: ഇ​ക്കൊ​ല്ല​ത്തെ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ. ​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് പ​മ്പ സ​ന്ദ​ര്‍​ശി​ച്ചു. പ​മ്പ ശ്രീ​രാ​മ​സാ​കേ​തം ആ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹം പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും നി​ല​യ്ക്ക​ലി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി.

തീ​ര്‍​ത്ഥാ​ട​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും സു​ഗ​മ​മാ​യ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക​ലാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക ചു​മ​ത​ല​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് ഡ്യൂ​ട്ടി​യാ​യി മാ​ത്ര​മ​ല്ല, മ​നു​ഷ്യ​സേ​വ​ന​മാ​യി​ത്ത​ന്നെ ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ണാ​താ​കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും പോ​ക്ക​റ്റ​ടി, മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം, ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നും പ്ര​ത്യേ​ക​ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ഡോ. ​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് പ​റ​ഞ്ഞു . പ്ര​ധാ​ന​പാ​ത​ക​ളി​ലും അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് മേധാവി പ​റ​ഞ്ഞു.

ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട താ​മ​സ - ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ചീ​ഫ് പോ​ലീ​സ് കോ​ര്‍​ഡി​നേ​റ്റ​ര്‍ എ ​ഡി ജി ​പി എ​സ്. ശ്രീ​ജി​ത്തും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. മു​തി​ർ​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട ഓ​ഫീ​സ​ർ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.