കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഹി​ത​പ​രി​ശോ​ധ​ന ഉ​ട​ൻ
Thursday, November 14, 2024 9:46 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ് ആ​ർ​ടി​സി​യി​ൽ അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഹി​ത​പ​രി​ശോ​ധ​ന അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ന​ട​ത്തും. അ​തി​നു​ള്ള വി​ജ്ഞാ​പ​നം ഈ ​മാ​സം ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് നീ​ക്കം.

ഹി​ത​പ​രി​ശോ​ധ​ന ഉ​ട​ൻ ന​ട​ത്തു​മെ​ന്നും തീ​യ​തി കൃ​ത്യ​മാ​യി നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ കൂ​ടി ചു​മ​ത​ല​യു​ള്ള ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​പി.​പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു. ഹി​ത​പ​രി​ശോ​ധ​ന​യു​ടെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​റെ​യാ​യി​രി​ക്കും നി​യോ​ഗി​ക്കു​ക.

നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഹി​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ട് ആ​റ് മാ​സം കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ല്കി.

അ​ത് ക​ഴി​ഞ്ഞി​ട്ട് ഇ​പ്പോ​ൾ ആ​റ് മാ​സ​മാ​യി​ട്ട് അം​ഗീ​കൃ​ത​യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച നി​യ​മ​പ​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്ക​ണ​മെ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ യൂ​ണി​യ​നു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ച​ർ​ച്ച ന​ട​ത്തേ​ണ്ടി​വ​രും. അ​തൊ​ഴി​വാ​ക്കാ​നാ​ണ് ഹി​ത​പ​രി​ശോ​ധ​ന ന​ട​ത്തി അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റ് നീ​ക്കം ആ​രം​ഭി​ച്ച​ത്.

2016-ൽ ​ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 52 ശ​ത​മാ​നം വോ​ട്ട് നേ​ടി സി​ഐ​ടി​യു നേ​തൃ​ത്വ​ത്തി​ലു​ള്ള എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ വി​ജ​യി​ച്ചു. യു ​ഡി എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ടും അം​ഗീ​കാ​രം നേ​ടി. ഈ ​ര​ണ്ട് സം​ഘ​ട​ന​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​ന്ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

2020 ൽ ​ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി​എം​എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള എം​പ്ലോ​യീ​സ് സം​ഘ് അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി യൂ​ണി​യ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ല​വി​ൽ സ്ഥി​രം ജീ​വ​ന​ക്കാ​രാ​യി 22000 ത്തി​ല​ധി​കം പേ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ എം ​പാ​ന​ൽ കാ​ർ ഉ​ൾ​പ്പെ​ടെ 29 000 പേ​ർ​ക്ക് വോ​ട്ടു​ണ്ടാ​യി​രു​ന്നു.

എം ​പാ​ന​ലു​കാ​ർ​ക്ക് വോ​ട്ട​വ​കാ​ശം ന​ല്കി​യ​തി​നെ​തി​രെ ചി​ല യൂ​ണി​യ​നു​ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​ണ്ടാ​യി. പ​രാ​തി ക​ളും കേ​സു​ക​ളും ഒ​ഴി​വാ​ക്കാ​നാ​യി ഇ​ത്ത​വ​ണ വോ​ട്ട​വ​കാ​ശം സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്ര​മാ​ക്കാ​നാ​ണ് വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നീ​ക്കം. ന​വം​ബ​ർ അ​വ​സാ​ന ആ​ഴ്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് 2025 ജ​നു​വ​രി അ​വ​സാ​ന​മോ ഫെ​ബ്രു​വ​രി ആ​ദ്യ​മോ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​ണ് നീ​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.