പോ​ളിം​ഗി​ലെ കു​റ​വ്; വ​യ​നാ​ട്ടി​ൽ മു​ന്ന​ണി​ക​ൾ ആ​ശ​ങ്ക​യി​ൽ
Thursday, November 14, 2024 9:40 PM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ​ത് സം​ബ​ന്ധി​ച്ച് മു​ന്ന​ണി​ക​ള്‍​ക്ക് ആ​ശ​ങ്ക. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ല​ഭി​ച്ച ഭൂ​രി​പ​ക്ഷം മ​റി​ക​ട​ന്ന് പ്രി​യ​ങ്ക​യ്ക്ക് അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്കു മ​ങ്ങ​ലേ​റ്റി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ കു​റ​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളും.

64.72 ശ​ത​മാ​ന​മാ​ണ് വ​യ​നാ​ട്ടി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. ഏ​പ്രി​ലി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍ 73.48 ആ​യി​രു​ന്നു പോ​ളിം​ഗ് ശ​ത​മാ​നം. 10 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഏ​റ​നാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും കു​റ​വ് നി​ല​മ്പൂ​രി​ലു​മാ​ണ്.

ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ന് പ്രി​യ​ങ്ക ഗാ​ന്ധി​യെ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ൽ ന​ട​ത്തി​യ പ്ര​ചാ​ര​വേ​ല​ക​ൾ ഫ​ല​വ​ത്താ​യി​ല്ലെ​ന്ന് ക​രു​തു​ന്ന​വ​ർ യു​ഡി​എ​ഫ് നി​ര​യി​ൽ നി​ര​വ​ധി​യാ​ണ്. അ​തേ​സ​മ​യം, പ്ര​തീ​ക്ഷി​ച്ച ഭൂ​രി​പ​ക്ഷം പ്രി​യ​ങ്ക​ക്ക് ല​ഭി​ക്കു​മെ​ന്നും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​തി​ൽ അ​ധി​ക​വും എ​ൽ​ഡി​എ​ഫ് അ​ണി​ക​ളും അ​നു​ഭാ​വി​ക​ളും ആ​ണെ​ന്ന് വി​ല​യി​രു​ത്തു​ന്ന​വ​രും യു​ഡി​എ​ഫി​ലു​ണ്ട്.

ത​ങ്ങ​ളു​ടെ വോ​ട്ട​ര്‍​മാ​ര്‍ എ​ല്ലാ​വ​രും എ​ത്തി​യി​ട്ടു​ണ്ടെ​ന്നും വ​രാ​ത്ത​വ​ര്‍ എ​ല്‍​ഡി​എ​ഫി​ലെ​യും എ​ന്‍​ഡി​എ​യി​ലെ​യും വോ​ട്ട​ര്‍​മാ​രാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ പ​റ​യു​ന്നു. പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷം നാ​ലു ല​ക്ഷം മ​റി​ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു.

വ​യ​നാ​ട്ടി​ല്‍ യു​ഡി​എ​ഫ് ടി​ക്ക​റ്റി​ൽ രാ​ഹു​ൽ ഗാ​ന്ധി ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച 2019-ൽ 80.33 ​ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. അ​ന്ന് ഭൂ​രി​പ​ക്ഷം 4.3 ല​ക്ഷ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 73.48 ശ​ത​മാ​ന​മാ​യി പോ​ളിം​ഗ് കു​റ​ഞ്ഞ​പ്പോ​ള്‍ രാ​ഹു​ലി​ന്‍റെ ഭൂ​രി​പ​ക്ഷം 3.6 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ പോ​ളിം​ഗ് കു​റ​ഞ്ഞ​തി​നാ​ല്‍ പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​യു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നീ​രീ​ക്ഷ​ക​ര്‍ ക​രു​തു​ന്ന​ത്.

പോ​ളിം​ഗ് കു​റ​വ് ഫ​ല​ത്തി​ൽ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കു​മെ​ന്നു വ്യ​ക്ത​മാ​യി പ​റ​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി നേ​തൃ​ത്വ​വും. യു​ഡി​എ​ഫി​നു കി​ട്ടേ​ണ്ടി​യി​രു​ന്ന വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്യാ​തെ പോ​യ​തി​ൽ അ​ധി​ക​വു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളി​ൽ ചി​ല​രു​ടെ അ​ഭി​പ്രാ​യം. എ​ന്‍​ഡി​എ​യു​ടെ വോ​ട്ട് ഇ​ത്ത​വ​ണ വ​ര്‍​ധി​ക്കു​മെ​ന്ന് സ്ഥാ​നാ​ര്‍​ഥി ന​വ്യ ഹ​രി​ദാ​സ് പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് വോ​ട്ട​ര്‍​മാ​ര്‍​ക്ക് താ​ല്‍​പ​ര്യം കു​റ​ഞ്ഞ​താ​ണ് പോ​ളിം​ഗ് ശ​ത​മാ​നം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഏ​ഴു​മാ​സ​ത്തി​നി​ട​യി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തും മ​ത്സ​രം ഏ​ക​പ​ക്ഷീ​യ​മാ​യ​തും വോ​ട്ട​ര്‍​മാ​രെ നി​രാ​ശ​രാ​ക്കി. വ​യ​നാ​ടി​ന് പു​റ​ത്തു ജോ​ലി ചെ​യ്യു​ന്ന യു​വാ​ക്ക​ളി​ല്‍ ഏ​റെ​പ്പേ​രും ഇ​ത്ത​വ​ണ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.