ആ​ത്മ​ക​ഥാ വി​വാ​ദം; നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ര​വി ഡി.​സി
Thursday, November 14, 2024 6:54 PM IST
ഷാ​ർ​ജ: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ൽ നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഡി​സി ബു​ക്സ് ഉ​ട​മ ര​വി ഡി.​സി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​റ​ഞ്ഞ​തി​ന് അ​പ്പു​റ​മൊ​ന്നും പ്ര​തി​ക​രി​ക്കാ​നി​ല്ല. പൊ​തു​രം​ഗ​ത്ത് നി​ൽ​ക്കു​ന്ന​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു. ഡി​സി ബു​ക്സ് ഫെ​സി​ലി​റ്റേ​റ്റ​ർ മാ​ത്ര​മാ​ണെ​ന്നും ര​വി ഡി.​സി ഷാ​ർ​ജ പു​സ്ത​കോ​ത്സ​വ​ത്തി​നി​ടെ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ആ​ത്മ​ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കേ​സെ​ടു​ക്കാ​തെ​യു​ള്ള പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് ആ​ദ്യം ന​ട​ത്തു​ക.

ഗൂ​ഢാ​ലോ​ച​ന ആ​രോ​പി​ച്ചാ​ണ് ഇ.​പി​യു​ടെ പ​രാ​തി. പ​രാ​തി​യി​ൽ ഡി​സി ബു​ക്സ് ഉ​ൾ​പ്പെ​ടെ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ-​മെ​യി​ലി​ലൂ​ടെ​യാ​ണ് ഇ.​പി ഡി​ജി​പി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ഇ.​പി ഡി​സി ബു​ക്സി​നു വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ന്‍ കെ. ​വി​ശ്വ​ന്‍ മു​ഖേ​ന​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. സ​മൂ​ഹ​ത്തി​ല്‍ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കാ​നും ത​ന്‍റെ ക​ക്ഷി​യെ തേ​ജോ​വ​ധം ചെ​യ്യാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ് ഡി​സി ബു​ക്സ് വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.